Follow KVARTHA on Google news Follow Us!
ad

നഗരത്തിലെ കൊതുക് ശല്യം: വേറിട്ട പ്രതിഷേധ രീതികളുമായി യൂത് കോണ്‍ഗ്രസ്; കൊതുകിനെ കൊന്ന് കൊണ്ടുവരുന്നവര്‍ക്ക് 5 പൈസ പ്രതിഫലം നല്‍കി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Protesters,Social Media,Youth Congress,Kerala,
കൊച്ചി: (www.kvartha.com 01.02.2022) കൊതുക് നിവാരണവുമായി ബന്ധപ്പെട്ട് കൊച്ചിന്‍ കോര്‍പറേഷന്റെ അനാസ്ഥയ്ക്കെതിരെ യൂത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയും, പത്ര മാധ്യമങ്ങളിലൂടെയും കൊതുകിനെ കൊന്ന് കൊണ്ടുവരുന്നവര്‍ക്ക് ഒരു കൊതുകിനു അഞ്ചു പൈസ വീതം പ്രതിഫലം പ്രഖ്യാപിച്ചാണ് യൂത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

Youth Congress with mosquito harassment and different protest methods in Kochi, Kochi, News, Protesters, Social Media, Youth Congress, Kerala

നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം എം എല്‍ എ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ഈ ഭരണസമിതി അധികാരത്തിലെത്തിയതിനു ശേഷം കാന ശുചീകരണവും, കൊതുകിനെതിരെയുള്ള ഫോഗിങ്ങും അടക്കമുള്ള കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണെന്നും, മേയര്‍ അനില്‍കുമാര്‍ ഫേസ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധിയാര്‍ജിക്കാന്‍ നികുതി പണം ധുര്‍ത്തടിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം എല്‍ എ കുറ്റപ്പെടുത്തി.

സന്ധ്യാ സമയങ്ങളില്‍ കൊതുകു ശല്യം മൂലം കൊച്ചു കുട്ടികള്‍ക്കും, കിടപ്പു രോഗികള്‍ക്കും, വളരെ വലിയ ദുരിതമാണെന്നും, പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്ന ഈ പ്രശ്‌നത്തിനെതിരെ കോര്‍പറേഷന്‍ അധികാരികള്‍ കണ്ണടയ്ക്കുകയാണെന്നും, നഗരത്തിലെ പലയിടത്തും കാനകള്‍ തമ്മില്‍ ബന്ധമില്ലാതെ മലിനജലം ഒഴുകി പോവാതെ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷമാണെന്നും ടി ജെ വിനോദ് കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ട് പോയാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. കൊതുകുമായി വരുന്നവര്‍ക്ക് പണം നല്‍കുന്നു എന്ന വാര്‍ത്തയറിഞ്ഞു സമര വേദിയിലേക്ക് ആളുകള്‍ കൊതുകുമായി എത്തിയത് കൗതുകമായി.

കൊച്ചിന്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് ആന്റണി കുരീതറ, കൗണ്‍സിലര്‍മാരായ മാലിനി കുറുപ്പ്, മിനി വിവേര, ബെന്‍സി ബെന്നി, അരിസ്റ്റോടില്‍ എം ജി, മനു ജേകബ്, നിയോജകമണ്ഡലം ഭാരവാഹികളായ അനൂപ് മാത്യു, എം ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Youth Congress with mosquito harassment and different protest methods in Kochi, Kochi, News, Protesters, Social Media, Youth Congress, Kerala.

Post a Comment