'കാറുകളിൽ ജിപിഎസ് ട്രാകിംഗ് സ്ഥാപിക്കുകയും വാഹനത്തിന്റെ ഡ്യൂപ്ലികറ്റ് താക്കോൽ ഉണ്ടാക്കുകയും ചെയ്യും. പിന്നീട്, ഓൺലൈൻ വിൽപന പ്ലാറ്റ്‌ഫോമായ ഒഎൽഎക്‌സ് വഴി പരസ്യം ചെയ്യും. വാഹനം വിറ്റുകഴിഞ്ഞാൽ, അവർ ജിപിഎസ് വഴി വാഹനത്തിന്റെ ലൊകേഷൻ ട്രാക് ചെയ്യുകയും ശേഷം അവരുടെ കൈവശമുള്ള ഡ്യൂപ്ലിക്കേറ്റ് താകോൽ ഉപയോഗിച്ച് വാഹനം മോഷ്ടിക്കുകയും ചെയ്യും. മോഷ്ടിച്ച വാഹനങ്ങൾ വിറ്റ് സമ്പാദിച്ച പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു' - പൊലീസ് പറയുന്നു.
കോഴിക്കോട്ടു നിന്നാണ് വിജിൻ 1,40,000 രൂപ നല്‍കി പ്രതികളില്‍നിന്ന് ഈ മാസം എട്ടിന് കാര്‍ വാങ്ങിയത്. കാറുമായി കൊച്ചി വഴി വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 9.30 ഓടെ ഇദ്ദേഹം പാലാരിവട്ടം ബൈപാസിലെ റെസ്റ്റോറന്റിൽ കയറി. ജിപിഎസ് ഉപയോഗിച്ച് സ്ഥലം തിരിച്ചറിഞ്ഞതോടെ പ്രതികൾ സ്ഥലത്തെത്തി റെസ്റ്റോറന്റിന്റെ പാർകിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനവുമായി രക്ഷപ്പെട്ടു. തുടർന്ന് വിജിൻ പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എറണാകുളം എസിപി വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഗൂഗിൾ പേ ഇടപാട്, മൊബൈൽ ഫോൺ നമ്പറുകൾ, ഒഎൽഎക്‌സ് അകൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ മൂവരും ബെംഗ്ളൂറിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'ഇഖ്ബാൽ കഴിഞ്ഞ വർഷം ഡിസംബറിൽ 3.35 ലക്ഷം രൂപയ്ക്ക് പാലക്കാട് സ്വദേശിയിൽ നിന്ന് കാർ വാങ്ങിയിരുന്നു. എന്നാൽ, 1.45 ലക്ഷം രൂപ മാത്രം നൽകി ബാക്കി തുക ജനുവരി 30നകം നൽകാമെന്ന് പറഞ്ഞു. എന്നാൽ വാഹന ഉടമ പലതവണ ശ്രമിച്ചിട്ടും പണം നൽകിയില്ല. അവർ അവരുടെ ഫോണുകൾ സ്വിച് ഓഫ് ചെയ്തു. ഇതിനിടെ വിജിന് വിറ്റ കാർ ജനുവരിയിൽ പള്ളുരുത്തി സ്വദേശിക്കും വിറ്റിരുന്നു. വിജിന്റെ കാർ മോഷ്ടിച്ച സമാന രീതിയിൽ കാർ അവിടെ നിന്ന് കടത്തിയാണ് പിന്നീട് വിജിന് വിറ്റത്.
അതിനിടെ ആഡംബര കാർ കാർ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇഖ്ബാലും മുഹമ്മദ് ഫാഹിലും വളപട്ടണം സ്വദേശിയെ കബളിപ്പിച്ചു. ഇതു സംബന്ധിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസെടുത്തു. ഈ കേസിൽ ഒളിവിൽ കഴിയവേയാണ് ഇവർ മറ്റ് രണ്ട് തട്ടിപ്പുകൾ നടത്തിയത്. മൂവരും ഇത്തരത്തിൽ നിരവധി പേരെ കബളിപ്പിച്ചതായി സംശയിക്കുന്നു' - പൊലീസ് കൂട്ടിച്ചേർത്തു.
Keywords: Kochi, Kochi News, Kerala, Youth, Theft, Top-Headlines, Sales, Car, Vehicles, Malappuram, Thiruvananthapuram, Complaint, Arrest, Kozhikode, Accused, Ernakulam, Palakkad, Case, Police, Crime, Young trio sells cars via OLX, follows vehicles using GPS and steals them.