ഞെട്ടിപ്പിക്കുന്ന സംഭവം: ടെന്നീസ് താരം അലക്സാന്‍ഡര്‍ സ്വെരേവ് മെക്സികന്‍ ഓപണിനിടെ റാകറ്റ് ഉപയോഗിച്ച് അംപയറുടെ ഇരിപ്പിടത്തിന് നേരെ ആക്രമണം നടത്തി; പിന്നാലെ താരത്തെ പുറത്താക്കി

 


മെക്‌സികോ: (www.kvartha.com 22.02.2022) മെക്സികോ ഓപണ്‍ മത്സരത്തിനൊടുവില്‍ അംപയറുടെ ഇരിപ്പിടത്തിന് നേരെ റാകറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയ അലക്സാന്‍ഡര്‍ സ്വെരേവിനെ കളിയില്‍ നിന്നും പുറത്താക്കി.

ഞെട്ടിപ്പിക്കുന്ന സംഭവം: ടെന്നീസ് താരം അലക്സാന്‍ഡര്‍ സ്വെരേവ് മെക്സികന്‍ ഓപണിനിടെ റാകറ്റ് ഉപയോഗിച്ച് അംപയറുടെ ഇരിപ്പിടത്തിന് നേരെ ആക്രമണം നടത്തി; പിന്നാലെ താരത്തെ പുറത്താക്കി

ലോക മൂന്നാം നമ്പര്‍ താരമായ അലക്സാന്‍ഡര്‍ സ്വെരേവ് മാര്‍സെലോ മെലോയ്ക്കൊപ്പം പുരുഷ ഡബിള്‍സില്‍ ചൊവ്വാഴ്ച രാത്രി മത്സരിക്കുന്നതിനിടെ അവസാന സെറ്റ് ടൈ ബ്രേകിനിടെ ഒഫിഷ്യലുമായി വഴക്കിടാന്‍ തുടങ്ങി.

ഒരു പന്ത് തെറ്റായി എറിഞ്ഞുവെന്ന് വിശ്വസിക്കുന്ന സ്വെരേവ് ഇറ്റാലിയന്‍ അംപയര്‍ അലസാന്‍ഡ്രോ ജര്‍മനിയെ 'ഫകിംഗ് ഇഡിയറ്റ്' എന്ന് വിളിച്ചു.

എതിരാളികളായ ലോയ്ഡ് ഗ്ലാസ്പൂളും ഹാരി ഹെലിയോവാരയും തുടര്‍ന്നുള്ള പോയിന്റില്‍ ഒരു എയ്സ് ഉപയോഗിച്ച് വിജയം ഉറപ്പിച്ചതിന് ശേഷം, ജര്‍മന്‍ അംപയറുടെ ഇരിപ്പിടത്തിലേക്ക് നടന്ന് പലതവണ റാകറ്റ് ഉപയോഗിച്ച് താരം അടിച്ചു. ഇതോടെ അമ്പയര്‍ തന്റെ കാലുകള്‍ അടികൊള്ളാതിരിക്കാന്‍ ഉയര്‍ത്തുകയായിരുന്നു.

സ്റ്റാന്‍ഡില്‍ നിന്ന് ബൂസ് മുഴങ്ങിയപ്പോള്‍ 'നിങ്ങള്‍ ഫകിംഗ് മാച് മുഴുവന്‍ നശിപ്പിച്ചു,' എന്ന് സ്വെരേവ് അലറി.

തന്റെ ബാഗുകള്‍ പിടിച്ച് കോര്‍ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം അവസാനമായി ഒരു തവണ കൂടി റാകറ്റ് കൊണ്ട് അംപയറുടെ ഇരിപ്പിടത്തില്‍ തട്ടി.

സംഭവത്തെ തുടര്‍ന്ന് നിലവിലെ ചാമ്പ്യനായിരുന്ന സിംഗിള്‍സ് ടൂര്‍ണമെന്റ് ഉള്‍പെടെ മുഴുവന്‍ മത്സരങ്ങളില്‍ നിന്നും സ്വെരേവിനെ അയോഗ്യനാക്കിയതായി ബുധനാഴ്ച എടിപി സ്ഥിരീകരിച്ചു.

'ചൊവ്വാഴ്ച രാത്രി ഡബിള്‍സ് മത്സരത്തിന്റെ സമാപനത്തില്‍ കായികക്ഷമതയില്ലാത്ത പെരുമാറ്റം കാരണം, അകാപുള്‍കോയില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്ന് അലക്സാന്‍ഡര്‍ സ്വെരേവിനെ പിന്‍വലിച്ചു,' എന്ന് എടിപി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

തന്റെ മുന്‍ പങ്കാളിയുടെ ഗാര്‍ഹിക പീഡന ആരോപണങ്ങളെ തുടര്‍ന്ന് നിലവില്‍ എടിപിയുടെ അന്വേഷണത്തില്‍ കഴിയുന്ന സ്വെരേവ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉപരോധം നേരിടേണ്ടിവരുമോ എന്ന് വ്യക്തമല്ല.

എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ 24 കാരനായ താരം തയാറായില്ല.

Keywords:  World no. 3 tennis star Alexander Zverev furiously attacked the umpire's chair with his racket at the Mexican Open, then got immediately kicked out, Mexico, News, Tennis,attack, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia