Follow KVARTHA on Google news Follow Us!
ad

ഹൈദരാബാദിലെ ഏറ്റവും ഉയരം കൂടിയ ഐടി പാര്‍കിന്റെ നിര്‍മാണം തുടങ്ങി; 100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 14 നിലകളുള്ള ഗേറ്റ്വേ പാര്‍ക് വ്യാപിച്ചുകിടക്കുന്നത് 10 ഏകറില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Hyderabad,News,Business,Technology,Minister,National,
ഹൈദരാബാദ്: (www.kvartha.com 18.02.2022) ഹൈദരാബാദിലെ ഏറ്റവും ഉയരം കൂടിയ ഐടി പാര്‍കിന്റെ നിര്‍മാണം തുടങ്ങി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള ഗേറ്റ്വേ ഐടി പാര്‍കിന്റെ പ്രവര്‍ത്തനത്തിന് വ്യാഴാഴ്ചയാണ് തുടക്കമായത്. ഹൈദരാബാദിന്റെ വടക്കന്‍ ഭാഗത്താണ് ഐ ടി പാര്‍കിന്റെ നിര്‍മാണം. നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ മേഡ്ചലിനടുത്ത് കണ്ടലക്കോയയില്‍ നിര്‍മിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഡസ്ട്രീസിന് മന്ത്രി കെ ടി രാമറാവു തറക്കല്ലിട്ടു.

Work begins on Hyderabad's tallest IT Park, Hyderabad, News, Business, Technology, Minister, National

100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 14 നിലകളുള്ള ഗേറ്റ്വേ പാര്‍ക് ഹൈദരാബാദിലെ ഏറ്റവും ഉയരം കൂടിയ ഐടി ടവറായിരിക്കും. തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന ഐ ടി പാര്‍ക് 10 ഏകറില്‍ വ്യാപിച്ചുകിടക്കുന്നു. ഇതില്‍ 100 കമ്പനികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആറ് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ മേഖലയില്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

90 ഓളം കമ്പനികള്‍ ഇതിനകം തന്നെ ഐടി പാര്‍കില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതിനായി അപേക്ഷിച്ചു കഴിഞ്ഞു. ശിലാസ്ഥാപന പരിപാടിയില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചവര്‍ക്കെല്ലാം കത്ത് നല്‍കിയിട്ടുമുണ്ട്.

നാല് ദിശകളിലേക്കും ഐടി വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗ്രോത് ഇന്‍ ഡിസ്പെര്‍ഷന്‍ (ഗ്രിഡ്) നയത്തിന്റെ ഭാഗമായി, സംസ്ഥാനം നഗരത്തിന്റെ വടക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ജന്മദിനത്തില്‍ ഗേറ്റ്വേ പാര്‍കിന് തറക്കല്ലിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഐടി മന്ത്രി കെടിആര്‍ പറഞ്ഞു.

ധീരമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും കഠിനാധ്വാനം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ കെടിആര്‍, വളരെ ചെറുപ്പം മുതലേ തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കെ ചന്ദ്രശേഖര്‍ റാവു(കെസിആര്‍) എപ്പോഴും കഠിനാധ്വാനം ചെയ്യാറുണ്ടെന്നും പറഞ്ഞു. അദ്ദേഹത്തിന് വലിയ ഇച്ഛാശക്തിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് തെലങ്കാന നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. തെലങ്കാന എല്ലാ മേഖലകളിലും രാജ്യത്തിന് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

ഗേറ്റ്വേ ഐടി പാര്‍ക് ഒ ആര്‍ ആറിന് സമീപമാണെന്നും മികച്ച കണക്റ്റിവിറ്റിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഗചിബൗളി, ഹൈടെക് സിറ്റി പ്രദേശങ്ങളിലേക്കും എത്താന്‍ വെറും ഒരു മണിക്കൂര്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

മേഡ്ചല്‍-മല്‍കാജ്ഗിരി ജില്ലയ്ക്ക് ഇതിനകം തന്നെ നല്ല റോഡ് സൗകര്യവും, നഗരങ്ങളും എല്ലാമുണ്ട്. നിരവധി എഞ്ചിനീയറിംഗ്, ഫാര്‍മ, എംബിഎ കോളജുകള്‍ ഈ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളാണെന്നും കെടിആര്‍ പറഞ്ഞു. ഐടി പാര്‍കിന് വളരെ അടുത്താണ് എംഎംടിഎസ് സ്ഥിതി ചെയ്യുന്നത്. ഇതിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടലോചമ്പള്ളി സ്റ്റേഷന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഹൈദരാബാദിനെയും വടക്കന്‍ തെലങ്കാനയെയും നാല് ഹൈവേകളുമായി ബന്ധിപ്പിക്കുന്ന മേഡ്ചല്‍ - മല്‍കാജ്ഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഐടി പാര്‍കിനെ 'ഗേറ്റ്വേ ഐടി പാര്‍ക്' എന്ന് വിളിക്കുന്നത്. മേഡക് നര്‍സാപൂര്‍ ഹൈവേ, ആദിലാബാദ്-നിസാമാബാദ്-കാമറെഡി-മേഡ്ചല്‍ ഹൈവേ, രാമഗുണ്ടം-കരിംനഗര്‍-സിദ്ദിപേട് ഗജ്വേല്‍-ഷമീര്‍പേട് ഹൈവേ, ഭൂപാലപ്പള്ളി-വാറങ്കല്‍-യാദാദ്രി-ഘട്കേസര്‍ ഹൈവേ എന്നിങ്ങനെയാണവ.

Keywords: Work begins on Hyderabad's tallest IT Park, Hyderabad, News, Business, Technology, Minister, National.

Post a Comment