Follow KVARTHA on Google news Follow Us!
ad

'എന്റെ കാര്യങ്ങളെല്ലാം അവനറിയാം... ഒപ്പം ജീവിക്കാന്‍ കഴിയില്ല... എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..'; വിവാഹ ദിവസം രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; അന്വേഷണം ആരംഭിച്ചതായി പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kozhikode,News,Letter,Police,Probe,Local News,Kerala,
കോഴിക്കോട്: (www.kvartha.com 07.02.2022) വിവാഹ ദിവസം രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു.

Woman suicide note has been found, Kozhikode, News, Letter, Police, Probe, Local News, Kerala

'എന്റെ കാര്യങ്ങളെല്ലാം അവനറിയാം... ഒപ്പം ജീവിക്കാന്‍ കഴിയില്ല... എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..' എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വ്യക്തത വരുത്താനായി പൊലീസിന്റെ അന്വേഷണം.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ (30) യെ ആണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയല്‍ കണ്ടെത്തിയത്. വെളുപ്പിന് ബ്യൂടിഷ്യന്‍ എത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയിട്ടു കണ്ടില്ല.

ഒടുവില്‍ മുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മേഘയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ വാതില്‍ ചവിട്ടിത്തുറന്ന് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രാഥമിക അന്വേഷണത്തില്‍, തലേദിവസം വരെ വീട്ടില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹം വധൂഗൃഹത്തിലായതിനാല്‍ കല്യാണമണ്ഡപവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു.

Keywords: Woman suicide note has been found, Kozhikode, News, Letter, Police, Probe, Local News, Kerala.

Post a Comment