Follow KVARTHA on Google news Follow Us!
ad

'രാത്രി കിടപ്പറയില്‍ സ്ത്രീകളുടെ വസ്ത്രം ധരിച്ച് മേകപിട്ട് നടക്കുന്നു, ലൈംഗികത ആവശ്യപ്പെടുമ്പോള്‍ പുരുഷനെ പോലെയാണെന്ന് പറഞ്ഞ് തന്നെ കളിയാക്കുന്നു'; ഭര്‍ത്താവ് വിചിത്രമായി പെരുമാറുന്നെന്ന പരാതിയുമായി 33 കാരി പൊലീസ് സ്റ്റേഷനില്‍

Woman files police complaint against husband at Vadodara#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വഡോദര: (www.kvartha.com 25.02.2022) ഭര്‍ത്താവ് ശാരീരികബന്ധം നിഷേധിക്കുന്നെന്നും കിടപ്പറയില്‍ വിചിത്രമായി പെരുമാറുന്നെന്നുമുള്ള പരാതിയുമായി 33 കാരി പൊലീസ് സ്റ്റേഷനില്‍. സബര്‍മതിയില്‍ നിന്നുള്ള സ്ത്രീയാണ് തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാതിരിക്കുകയും ചെയ്തുവെന്ന് സ്റ്റേഷനിലെ വനിതാ പൊലീസിനോട് പരാതിക്കാരിയായ സ്ത്രീ പറഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു സബര്‍മതിയില്‍ നിന്നുള്ള സ്ത്രീയും വഡോദരയില്‍ നിന്നുള്ളയാളും വിവാഹിതരായത്. 

News, National, India, Gujarath, Complaint, House Wife, Husband, Police Station, Woman files police complaint against husband at Vadodara

ഫെബ്രുവരിയില്‍ ഒരു മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടാണ് ഇയാള്‍ യുവതിയെ വിവാഹം ചെയ്തത്. തുടര്‍ന്ന് ഒരു വര്‍ഷമായിട്ടും താനും ഭര്‍ത്താവും ശാരീരികമായ അടുപ്പം പങ്കിട്ടില്ല എന്ന് യുവതി പറഞ്ഞു. രാത്രികളില്‍ ഭര്‍ത്താവ് മേകപും സ്ത്രീകളുടെ വസ്ത്രവും ധരിക്കാറുണ്ടായിരുന്നു. ഇതിനിടെ യുവതി ലൈംഗികത ആവശ്യപ്പെടുമ്പോള്‍, യുവതി ഒരു പുരുഷനെപ്പോലെയാണെന്നും അയാളുമായി ശാരീരികബന്ധം പുലര്‍ത്താന്‍ കഴിയില്ലെന്നും യുവതിയോട് പറയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 


തുടര്‍ന്ന് പേരക്കുട്ടി വേണമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു തുടങ്ങി. എന്നാല്‍ ഇതിന് ശേഷമാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. ഒരു കുട്ടിയെ പ്രസവിക്കാന്‍ ഐവിഎഫിന് പോകണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു 
യുവതി അത് നിരസിച്ചപ്പോള്‍, അയാള്‍ മര്‍ദിക്കുകയും തുടര്‍ന്ന് 2021 മാര്‍ചില്‍ യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. തന്റെ വീട്ടിലേക്ക് മടങ്ങി പോയി മാതാപിതാക്കളോടൊപ്പം സബര്‍മതിയില്‍ താമസിക്കുന്നതിനിടെ യുവതിയെ തിരികെ കൊണ്ടുപോകാന്‍ ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ എത്തി. എന്നാല്‍ അവര്‍ സ്ത്രീധനമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നു. 

Keywords: News, National, India, Gujarath, Complaint, House Wife, Husband, Police Station, Woman files police complaint against husband at Vadodara

Post a Comment