ന്യൂയോര്‍ക്: (www.kvartha.com 19.02.2022) ശമ്പളത്തോടുകൂടിയ പ്രസവാവധി ലഭിക്കാന്‍ വ്യാജ ഗര്‍ഭധാരണം നടത്തി യുവതി. യുഎസില്‍ നിന്നാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. ജോര്‍ജിയ വൊകേഷനല്‍ റീഹാബിലിറ്റേഷന്‍ ഏജന്‍സിയില്‍ വിദേശകാര്യ ഡയറക്ടറായി ജോലി ചെയ്തിരുന്ന റോബിന്‍ ഫോള്‍സം (43) ആണ് വ്യാജ ഗര്‍ഭം ധരിച്ചത്. 2020 ഒക്ടോബറില്‍ റോബിന്‍ ഫോള്‍സം തന്റെ മേലധികാരികളോട് താന്‍ ഗര്‍ഭിണിയാണെന്നും പ്രസവാവധി എടുക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു.
പ്രതിവര്‍ഷം 100,000 ഡോളര്‍ ശമ്പളത്തിലായിരുന്നു റോബിന്‍ ഫോള്‍സം ജോലി ചെയ്തിരുന്നത്. ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്നതുവഴി 15,000 ഡോളര്‍ ലഭിക്കാനാണ് യുവതി പദ്ധതിയിട്ടിരുന്നതെന്ന് ജോര്‍ജിയയിലെ ഇന്‍സ്‌പെക്ടര്‍ ജെനറലിന്റെ ഓഫിസ് അറിയിച്ചു.
2021 മാര്‍ച്ചില്‍, ഒരു സഹപ്രവര്‍ത്തകന്‍ റോബിന്റെ വയറിന്റെ താഴത്തെ ഭാഗം അവളുടെ ശരീരത്തില്‍ നിന്ന് 'പുറത്തുവരുന്നത്' നിരീക്ഷിച്ചു. ഇതോടെ യുവതി വ്യാജ ഗര്‍ഭധാരണം ധരിച്ചതാണോ എന്ന സംശയം അവരില്‍ ഉടലെടുത്തു.
മാത്രമല്ല, 2021 മെയ് മാസത്തില്‍ കുഞ്ഞ് ജനിക്കുകയും ആഴ്ചകളോളം വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നും കാട്ടി റോബിന്‍ തന്റെ മുന്‍ മേലധികാരികള്‍ക്ക് ഇമെയില്‍ അയച്ചു. ബ്രാന്‍ ഒറ്റ് മെം ബെബ് വെ എന്ന പേരില്‍ കുഞ്ഞിന് ഒരു വ്യാജ പിതാവിനെയും ഉണ്ടാക്കി.
തുടര്‍ന്ന് യുവതിക്ക് ഏഴാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു. 'പ്രസവിച്ചതിന്' ശേഷം, റോബിന്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കുഞ്ഞിന്റെ നിരവധി ഫോടോകള്‍ അയച്ചുകൊടുത്തു. പക്ഷേ അവയെല്ലാം ഒരേ കുഞ്ഞിന്റെതായി തോന്നിയില്ല. ഓരോ ഫോടോയിലും 'വ്യത്യസ്ത മുഖത്തിലുള്ള കുട്ടികളുടെ ചിത്രമായി സഹപ്രവര്‍ത്തകര്‍ക്ക് തോന്നി.
നേരത്തെ 2020 ജൂലൈയില്‍ താന്‍ പ്രസവിച്ചുവെന്ന് യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ റോബിന്‍ പ്രസവിച്ചതിന്റെ ഔദ്യോഗിക രേഖകളൊന്നും അന്വേഷകര്‍ക്ക് കണ്ടെത്താനായില്ല, കൂടാതെ അവളുടെ മെഡികല്‍ ഇന്‍ഷുറന്‍സ് രേഖകളില്‍ പ്രസവത്തിനു മുമ്പുള്ള പരിശോധനയ്‌ക്കോ പ്രസവത്തിനോ ഉള്ള നിരക്കുകളൊന്നും കാണിച്ചിട്ടില്ല.
വ്യാജ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിന് പിന്നാലെ 2021 ഒക്ടോബറില്‍ റോബിന്‍ തന്റെ സ്ഥാനം രാജിവച്ചു. ബ്രാന്‍ ഒറ്റ് മെം ബെബ് വെ യഥാര്‍ഥ വ്യക്തിയാണെന്നും അത് തന്റെ കുട്ടിയുടെ പിതാവാണെന്നും അവള്‍ തറപ്പിച്ചു പറഞ്ഞു.
Keywords: Woman fakes pregnancy to get paid maternity leave, New York, News, Pregnant Woman, Salary, Resignation, World, Cheating, World.