കൊച്ചിയില്‍ വനിതാ ഡോക്ടറെ ഫ്‌ലാറ്റിന്റെ 13-ാം നിലയില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി
Feb 27, 2022, 12:05 IST
കൊച്ചി: (www.kvartha.com 27.02.2022) വനിതാ ഡോക്ടറെ ഫ്‌ലാറ്റിന്റെ 13-ാം നിലയില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്റേനല്‍ മെഡിസിന്‍ വിഭാഗത്തിലെ റസിഡന്റ് ഡോ. രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്.
ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. 13-ാം നിലയില്‍ നിന്ന് വീണ് ഒന്നാം നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ ചേരാനല്ലൂര്‍ പൊലീസ് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകളാണ്. 2021 ജൂലൈയിലാണ് രേഷ്മ ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്.
മൃതദേഹം ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടത്തിന് ശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.