Follow KVARTHA on Google news Follow Us!
ad

ഇനി ബസുകളിലും വനിതകള്‍ വളയം പിടിക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Women,bus,Transport,National,
ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) ദേശീയ തലസ്ഥാനത്തെ റോഡുകളില്‍ വനിതാ ബസ് ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി, ഡിടിസിയിലും ക്ലസ്റ്റര്‍ ബസുകളിലും വനിതാ ഡ്രൈവര്‍മാര്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനുള്ള നിര്‍ദേശത്തിന് ഡെല്‍ഹി ഗതാഗത വകുപ്പ് ചൊവ്വാഴ്ച അംഗീകാരം നല്‍കി.

പുതുക്കിയ യോഗ്യതാ മാനദണ്ഡമനുസരിച്ച്, ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന വനിതാ അപേക്ഷകര്‍ക്ക് മുന്‍ പരിചയം ആവശ്യമില്ല. എന്നാല്‍ ഓടോമാറ്റിക് ബസുകളില്‍ മാത്രമേ വനിതാ ഡ്രൈവര്‍മാരെ നിയോഗിക്കൂ.

Woman bus drivers to soon hit roads as Delhi Transport Department eases eligibility criteria, New Delhi, News, Women, Bus, Transport, National


വനിതാ ബസ് ഡ്രൈവര്‍മാര്‍ക്കുള്ള യോഗ്യതാ മാനദണ്ഡം


1. പുതുക്കിയ യോഗ്യതാ മാനദണ്ഡമനുസരിച്ച്, ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന വനിതാ അപേക്ഷകര്‍ക്ക് മുന്‍ പരിചയം ആവശ്യമില്ല.

2. സ്ത്രീകള്‍ക്ക് ബസ് ഡ്രൈവര്‍മാരായി അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ ഉയരം 159 സെന്റിമീറ്ററില്‍ നിന്ന് 153 സെന്റിമീറ്ററായി കുറച്ചു.

3. പ്രത്യേക വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. (റോഡ് അടയാളങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ)

4. ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന സ്ത്രീ അപേക്ഷകര്‍ കുറഞ്ഞത് ഒരു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം.

5. അപേക്ഷകര്‍ പരിശീലന സ്ഥാപനമായ ബുരാരി, ഐഡിടിആര്‍, ലോണി റോഡ് എന്നിവ നടത്തുന്ന ടെസ്റ്റ് വിജയിച്ചിരിക്കണം.

6. ഒരു സ്വകാര്യ കേന്ദ്രത്തിലെ ഒരു മാസത്തെ പരിശീലന പരീക്ഷയ്ക്ക് ശേഷം, വനിതാ ഡ്രൈവര്‍മാര്‍ക്കും ഡിടിസി നടത്തുന്ന ഹൗസ് ട്രെയിനിംഗില്‍ രണ്ട് മാസം കൂടി പരിശീലനം നേടാണ്ടതുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, ഹെവി പാസഞ്ചര്‍ വെഹികിളിനുള്ള സ്‌കില്‍ ടെസ്റ്റ് വിജയിച്ചതിന്റെ തെളിവായി പ്രവര്‍ത്തിക്കുന്ന ഒരു നൈപുണ്യ സര്‍ടിഫികറ്റ് നല്‍കും, ഐഇ അതിന്റെ റിപോര്‍ടില്‍ വെളിപ്പെടുത്തി.

ഇലക്ട്രിക് ഓടോകള്‍ ഉടന്‍ തന്നെ ഡെല്‍ഹിയിലെ റോഡുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഡെല്‍ഹി ഗതാഗത വകുപ്പ് വനിതാ ഡ്രൈവര്‍മാര്‍ക്കായി 33 ശതമാനം അലോട്മെന്റ് നീക്കിവച്ചിട്ടുണ്ട്.

Keywords: Woman bus drivers to soon hit roads as Delhi Transport Department eases eligibility criteria, New Delhi, News, Women, Bus, Transport, National.

Post a Comment