Follow KVARTHA on Google news Follow Us!
ad

'പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കാലില്‍ കറിക്കത്തി പഴുപ്പിച്ച് വച്ച് പൊള്ളിച്ചു'; 28കാരിയായ മാതാവ് അറസ്റ്റില്‍; കേസെടുത്തത് തൊഴിലുറപ്പ് തൊഴിലാളികള്‍ ഫോടോ എടുത്ത് പ്രചരിപ്പിച്ചതോടെ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kollam,News,Local News,Police,Complaint,Kerala,
തേവലക്കര: (www.kvartha.com 18.02.2022) പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്രൂരമായി പൊള്ളലേല്‍പിച്ചെന്ന കേസില്‍ മാതാവ് അറസ്റ്റില്‍. അരിനല്ലൂര്‍ കുളങ്ങര വടക്കതില്‍ ചിപ്പി(28)യാണ് അറസ്റ്റിലായത്. ആദ്യ ഭര്‍ത്താവുമായുള്ള ബന്ധത്തിലുള്ള കുട്ടിയെ യുവതി നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം യുവതി കുട്ടിയുടെ കാലില്‍ കറിക്കത്തി പഴുപ്പിച്ച് വച്ച് പൊള്ളിക്കുകയായിരുന്നു.

Woman arrested for assaulting minor girl, Kollam, News, Local News, Police, Complaint, Kerala

സമീപത്ത് പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ കുട്ടിയുടെ കാലിന്റെ ദയനീയ അവസ്ഥ ഫോടോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് സംഭവം കേസായത്. സിഐ ദിനേഷ് കുമാര്‍ എസ് ഐ സുജാതന്‍പിള്ള എന്നിവര്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Keywords: Woman arrested for assaulting minor girl, Kollam, News, Local News, Police, Complaint, Kerala.

Post a Comment