‘വാലന്റൈൻസ് ദിനം ആഘോഷിക്കുന്നവരുടെ കാലുകൾ തല്ലിയൊടിക്കും’; ഭീഷണിയുമായി ലാതിയേന്തി ശിവസേന പ്രവർത്തകർ; നേരിടാൻ മറുതന്ത്രമൊരുക്കി പൊലീസ്
Feb 14, 2022, 13:01 IST
ഭോപാൽ: (www.kvartha.com 14.02.2022) വാലന്റൈൻസ് ദിവസം ആഘോഷിക്കുന്ന കമിതാക്കളെ കണ്ടാൽ അക്രമം നടത്തുമെന്ന ഭീഷണിയുമായി മധ്യപ്രദേശിലെ ശിവസേനാ പ്രവർത്തകർ. ഞായറാഴ്ച ഭോപാലിലെ കാളികാ ശക്തിപീഠം ക്ഷേത്രത്തിന് സമീപം ലാതിയുമായി നിലയുറപ്പിച്ച പ്രവർത്തകർ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് കണ്ടാൽ അവരുടെ കാലുകൾ തല്ലിയൊടിക്കുമെന്ന് പറഞ്ഞു.
ഇത് പാശ്ചാത്യ സംസ്കാരത്തിന്റെ പ്രതീകമാണെന്നും അതിനാൽ ഞങ്ങൾ അതിനെ എതിർക്കുമെന്നുമാണ് പ്രവർത്തകർ പറയുന്നത്. പ്രതിഷേധത്തിനായി പ്രത്യേക തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച പാർകുകൾ ഉൾപെടെ നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനാണ് തീരുമാനം. പബുകൾ, റെസ്റ്റോറന്റുകൾ, ഹോടെൽ നടത്തിപ്പുകാർ എന്നിവരോട് തിങ്കളാഴ്ച ഒരു തരത്തിലുള്ള പരിപാടിയും സംഘടിപ്പിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശിവസേനയുടെയും മറ്റുഹിന്ദുത്വ സംഘടനകളുടെയും ഭീഷണിക്കെതിരെ പൊലീസ് രംഗത്തെത്തി. പാർകുകൾ, മാളുകൾ, പബുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ സിവിൽ വസ്ത്രത്തിൽ പൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. വാലന്റൈൻസ് ദിനത്തിൽ ആളുകളെ ശല്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അഡീഷനൽ ഡിസിപി രാജേഷ് ബദൗരിയ പറഞ്ഞു.

Keywords: News, National, Valentine's-Day, Top-Headlines, Police, Bopal, Madya Pradesh, Couples, Shiv Sena, 'Will break legs of couples seen celebrating Valentine's Day': Shiv Sena workers in Madhya Pradesh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.