Follow KVARTHA on Google news Follow Us!
ad

ഭക്തിയുടെ നിറവിൽ ശിവരാത്രി; ശിവനും പാര്‍വതിയും വിവാഹിതരായ ശുഭദിനം; അന്നേ ദിവസം ഉപവസിക്കുന്നത് കൊണ്ടുള്ള ഫലം അറിയാം

Why should we Fast on Mahashivratri?, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2022) ചൊവ്വാഴ്ച രാജ്യത്തുടനീളം ഹിന്ദു വിശ്വാസികള്‍ മഹാ ശിവരാത്രി ആഘോഷിക്കുന്നു. ശിവനും പാര്‍വതിയും ഈ ശുഭദിനത്തില്‍ വിവാഹിതരായി എന്ന് വിശ്വസിക്കപ്പെടുന്നു. മഹാശിവരാത്രിയെ ശിവന്റെ മഹത്തായ രാത്രി എന്ന് പറയുന്നു. ഭക്തര്‍ വളരെയധികം ആഡംബരത്തോടെയും പ്രൗഢിയോടെയും ഈ ദിവസം ആഘോഷിക്കുന്നു. ഈ വര്‍ഷം മാര്‍ച് ഒന്നിനാണ് മഹാ ശിവരാത്രി.
                    
News, National, New Delhi, Festival, Top-Headlines, Maha shivratri, Religion, Temple, Family, Why should we Fast on Mahashivratri?.

ശിവരാത്രിക്ക് ഭക്തര്‍ ദിവസം മുഴുവന്‍ വ്രതമനുഷ്ഠിക്കുകയും തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ ഒന്നിച്ചുകൂടി 'ഓം നമഃ ശിവായ' ജപിച്ച് ശിവനെ ആരാധിക്കുകയും ചെയ്യുന്നു. ഈ ശുഭദിനത്തിലെ ഉപവാസം കുടുംബത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കുന്നു. പെണ്‍കുട്ടികള്‍ മഹാശിവരാത്രിയില്‍ ശിവനെപ്പോലെ ഒരു വരനെ ലഭിക്കാന്‍ ഉപവസിക്കുന്നു. അതേസമയം ഭക്തര്‍ ഭഗവാനെ ആകര്‍ഷിക്കാനും അവരുടെ വീടുകളിലേക്ക് ഐശ്വര്യം ക്ഷണിക്കാനുമാണ് ഉപവസിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി മൂലം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയും ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇക്കൊല്ലം ഭക്തര്‍ മഹാ ശിവരാത്രി ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഈ ദിവസം നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടാന്‍ കഴിയുന്ന ആശംസകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ലഭ്യമാണ്. അവ ഉപയോഗിച്ചും ആശംസകളും ജീവിതകാലം മുഴുവന്‍ സമൃദ്ധിയും സന്തോഷവും നേരാം.

Keywords: News, National, New Delhi, Festival, Top-Headlines, Maha shivratri, Religion, Temple, Family, Why should we Fast on Mahashivratri?.
< !- START disable copy paste -->

Post a Comment