Follow KVARTHA on Google news Follow Us!
ad

തന്നെ അധിക്ഷേപിച്ച മാധ്യമപ്രവര്‍ത്തകന്റെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തതെന്ന് തുറന്നുപറഞ്ഞ് വൃദ്ധിമാന്‍ സാഹ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Media,Cricket,Twitter,BCCI,National,Sports,
മുംബൈ: (www.kvartha.com 22.02.2022) ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്‍ഡ്യന്‍ സെലക്ഷന്‍ കമിറ്റിയുടെ തീരുമാനത്തെ തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ വാട്സ് ആപിലൂടെ അധിക്ഷേപിച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട് പങ്കിട്ടതിന് ശേഷം വൃദ്ധിമാന്‍ സാഹയ്ക്ക് നിരവധിപേരുടെ പിന്തുണ ലഭിച്ചു.

'Why I Didn't Reveal Journalist Name': Wriddhiman Saha On Explosive Tweet, Mumbai, News, Media, Cricket, Twitter, BCCI, National, Sports

എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ ഐഡന്റിറ്റി ക്രികെറ്റ് ബോര്‍ഡിനോട് വെളിപ്പെടുത്തില്ലെന്ന് സാഹാ വ്യക്തമാക്കി. കാരണം ഒരിക്കലും ഒരാളുടെ കരിയറിനെ ദോഷകരമായി ബാധിക്കുക, ഒരാളെ താഴെയിറക്കുക എന്നത് എന്റെ ഉദ്ദേശ്യമല്ല.'- താരം ദി ഇന്‍ഡ്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ എന്റെ ട്വീറ്റില്‍ മാധ്യമപ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒരു കളിക്കാരന്റെ ആഗ്രഹത്തെ മാനിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ഒരാള്‍ മാധ്യമ മേഖലയിലുണ്ടെന്ന വസ്തുത തുറന്നുകാട്ടുകയായിരുന്നു ട്വീറ്റിന്റെ പ്രധാന ഉദ്ദേശം, എന്നും താരം പറഞ്ഞു.

' ചെയ്തത് ന്യായമല്ല, ചെയ്തയാള്‍ക്ക് അത് നന്നായി അറിയാം. കളിക്കാരാരും ഇത്തരം കാര്യങ്ങള്‍ നേരിടരുതെന്നാണ് ആഗ്രഹിക്കുന്നത്. അതിനാലാണ് ആ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തത്. ആ സന്ദേശം അറിയിക്കാന്‍ ആഗ്രഹിച്ചു. ചെയ്തത് തെറ്റാണ്, മറ്റാരും ഇത് ആവര്‍ത്തിക്കരുത്,' സാഹാ വ്യക്തമാക്കി.

അഭിമുഖം നല്‍കാന്‍ വിസമ്മതിച്ചതിന് ശേഷം 'ബഹുമാനപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍' ആക്രമണാത്മക സ്വരമാണ് സ്വീകരിച്ചതെന്ന് സാഹാ ട്വിറ്റെറില്‍ ആരോപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ അയച്ച അധിക്ഷേപകരമായ സന്ദേശങ്ങളും ഒപ്പം പങ്കിട്ടിരുന്നു.

ഇക്കാര്യം ബോര്‍ഡ് പരിശോധിക്കുമെന്നും ബി സി സി ഐ സെക്രടറി ജയ് ഷാ തീര്‍ച്ചയായും വൃദ്ധിമാനുമായി സംസാരിക്കുമെന്നും ബി സി സി ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞിരുന്നു.

എന്നാല്‍ 'ബിസിസിഐയില്‍ നിന്ന് ഇതുവരെ ആരും ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്താന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടാല്‍, ആരുടെയെങ്കിലും കരിയറിനെ തകര്‍ക്കുക, ഒരാളെ താഴെയിറക്കുക എന്നിവ എന്റെ ഉദ്ദേശ്യമല്ലെന്ന് ഞാന്‍ അവരോട് പറയും' എന്ന നിലപാട് താരം ആവര്‍ത്തിച്ചു.

Keywords: 'Why I Didn't Reveal Journalist Name': Wriddhiman Saha On Explosive Tweet, Mumbai, News, Media, Cricket, Twitter, BCCI, National, Sports.

Post a Comment