'സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഞങ്ങളെല്ലാം ഇവിടെയുണ്ട്'; ഒളിച്ചോടിയെന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് സെൽഫി വീഡിയോയുമായി യുക്രൈൻ പ്രസിഡന്റ്

 


കൈവ്: (www.kvartha.com 26.02.2022) റഷ്യയെ പേടിച്ച് ഒളിച്ചോടിയെന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് യുക്രേനിയൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കി തലസ്ഥാനമായ കൈവിൽ നിന്ന് സെൽഫി വീഡിയോ വെള്ളിയാഴ്ച പുറത്തുവിട്ടു. ഈ വീഡിയോയിൽ, സെലെൻസ്‌കിയുടെ പ്രധാന സഹപ്രവർത്തകരും ഒപ്പമുണ്ട്.
   
'സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഞങ്ങളെല്ലാം ഇവിടെയുണ്ട്'; ഒളിച്ചോടിയെന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് സെൽഫി വീഡിയോയുമായി യുക്രൈൻ പ്രസിഡന്റ്

'ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ട്. ഞങ്ങളുടെ സൈന്യം ഇവിടെയുണ്ട്. യുക്രൈനിന്റെ പൗരന്മാര്‍ ഇവിടെയുണ്ട്. നാമെല്ലാവരും ഇവിടെയുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കുന്നതിനായി ഇവിടെ തന്നെ തുടരും' - വീഡിയോയിൽ യുക്രേനിയൻ പ്രസിഡന്റ് പറയുന്നു,

സൈനിക യൂനിഫോമുമായി സാമ്യമുള്ള ഒലിവ് പച്ച വസ്ത്രം ധരിച്ച് പ്രധാനമന്ത്രി, ചീഫ് ഓഫ് സ്റ്റാഫ്, മറ്റ് മുതിര്‍ന്ന സഹായികള്‍ എന്നിവരോടൊപ്പം എന്നിവരോടൊപ്പം സെലെന്‍സ്‌കി തലസ്ഥാനമായ കീവില്‍ ഔദ്യോഗിക വസതിക്ക് പുറത്ത് നിന്നുകൊണ്ടാണ് സെന്‍ഫി വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

അതേസമയം യുക്രൈൻ സമാധാനം ആഗ്രഹിക്കുന്നുവെന്നും നാറ്റോയുമായി ബന്ധപ്പെട്ട നിഷ്പക്ഷ നിലപാടുൾപെടെ റഷ്യയുമായി ചർചയ്ക്ക് തയ്യാറാണെന്നും യുക്രെയ്ൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പൊഡോലിക്കിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിടേഴ്സ് റിപോർട് ചെയ്തു.

Keywords: We're All Here Defending Our Independence: Ukraine President In New Video, International, Ukraine, News, Top-Headlines, Soldiers, Video, President, Independence, Report, Prime minister, Uniform.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia