Follow KVARTHA on Google news Follow Us!
ad

'നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണം'; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി; നേരിട്ട് യുദ്ധത്തിനില്ലെന്ന് അമേരിക

'We will respond...': Macron warns Russia over Ukraine invasion#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാരിസ്: (www.kvartha.com 25.02.2022) യുക്രൈനില്‍ റഷ്യ യുദ്ധം ആരംഭിച്ച പശ്ചാത്തലത്തില്‍ റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി ഫ്രാന്‍സ്. നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്നത് പുടിന്‍ ഓര്‍ക്കേണ്ടതാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറത്തുനിന്ന് ഇടപെടലുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് റഷ്യയുടെ ഭീഷണി.

അതേസമയം റഷ്യയോട് നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പെടുത്തുമെന്നും അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും അമേരിക പ്രഖ്യാപിച്ചു. യുദ്ധം തുടങ്ങിയവര്‍ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

News, World, America, Paris, Russia, France, War, Trending, 'We will respond...': Macron warns Russia over Ukraine invasion


യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും ഉറപ്പ് നല്‍കി. മാസങ്ങള്‍ക്ക് മുമ്പേ പുടിന്‍ ആക്രമണം തീരുമാനിച്ചിരുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു.

റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാല് റഷ്യന്‍ ബാങ്കുകള്‍ക്കും പ്രമുഖ കമ്പനികള്‍ക്കും ഉപരോധം ഏര്‍പെടുത്തികയും ഇവയുടെ അമേരികയിലെ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തു. സോവിയറ്റ് യൂനിയന്റെ പുനഃസ്ഥാപനമാണ് പുടിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ബൈഡന്‍ ഉപരോധങ്ങള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്നും വ്യക്തമാക്കി.

Keywords: News, World, America, Paris, Russia, France, War, Trending, 'We will respond...': Macron warns Russia over Ukraine invasion

Post a Comment