Follow KVARTHA on Google news Follow Us!
ad

കനൽവഴികൾ

Ways of fire, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കവിത 
ശരീഫ് കൊടവഞ്ചി

(www.kvartha.com 24.02.2022)  
സഹസ്രകോടീശ്വരൻമാർ
വാഴുന്നൊരിന്ത്യയിൽ
ശതകോടി ജനങ്ങളും
പട്ടിണിക്കോലങ്ങളല്ലോ

നന്മഹൃദയങ്ങളേ
കാണുക നിങ്ങൾ
വൈവിധ്യമാം
വർണ്ണക്കൊടികളേന്തി
ചൂഷകരഹിതമാം
നാടിനുവേണ്ടിയിതാ
തൊഴിലാളികളെല്ലാം
ഒരു മെയ്യായി
പോരാട്ടവീഥിയിൽ
പുതിയൊരിന്ത്യയെ
സൃഷ്ടിക്കാൻ
പടയണിചേരുക സഹജരെ (സഖാക്കളെ)
                      
News, Kerala, Poem, Protest, Article, Workers, Ways of fire.

ദരിദ്രമാം കോലങ്ങൾ
സുന്ദരമല്ലെങ്കിലും
അദ്ധ്വാന വിയർപ്പിനു
സുഗന്ധമില്ലെങ്കിലും
തൊഴിലാളി ശബ്ദങ്ങൾ
സംഗീതമല്ലെങ്കിലും
സഹജീവികളെപ്പോറ്റിടാൻ,
മണ്ണിൽ പൊന്നു വിളയ്ക്കാൻ,
തൊഴിലാളികളല്ലോ
നാടിൻ കാവലാൾ...

ഞങ്ങടെ പൂർവ്വികർ
അടിമകളെങ്കിലും
പോരട്ടത്തീച്ചൂളയിൽ
മൂലധന ചിന്തകൾക്കു
തീ പിടിച്ചപ്പോൾ
സ്വാതന്ത്ര്യമെന്നതു
ഞങ്ങളാസ്വദിച്ചുവെല്ലോ?

ഇന്നിന്റെ കുഞ്ഞുങ്ങളും
അടിമകളാവണമത്രേ
മൂലധനശക്തികളുടെ
ചൂഷകസ്വപ്നങ്ങൾക്കു
വേഗത കൂട്ടാൻ
അധികാരിവർഗ്ഗം
വേഗപാതയൊരുക്കുന്നു.

തൊഴിലാളികളെന്നൂറ്റം
കൊള്ളും
അടിമകളാൽ പണിയണം
റെയിൽവേ പാളങ്ങളും
ഹൈവേ പാതകളും.
തുറമുഖങ്ങളും
വിമാനത്താവളങ്ങളും
കെട്ടിത്താഴ്ത്തണം
ഖനിയാഴങ്ങളിലേക്കു
എല്ലുംതോലുമായ
അടിമക്കുഞ്ഞങ്ങളെ,
പാട്ടക്കാരുടെ
ആക്രോശങ്ങൾ കേൾക്കാം
വിയർപ്പൊഴുക്കട്ടേ
കരയിലും കടലിലും
നഗരങ്ങളിലും
വയലോലങ്ങളിലും
കോടികൾ കൊയ്യുന്നുവല്ലോ
കേർപ്പറേറ്റുഭീമൻമാർ.

ചങ്ങാത്ത മുതലാളിമാർ
ഭരണകൂട ഭീകരതയിൽ
അഴിഞ്ഞാടുന്നുവല്ലോ
പ്രതിഷേധാഗ്നിനാളങ്ങൾ
പുകച്ചുരുളുകളായി
ഉയരുന്നതു കാണുന്നില്ലേ
അഷ്ടദിക്കുകളെ
പ്രകമ്പനമാക്കുന്നൊരു
മുദ്രാവാക്യങ്ങൾ
കേൾക്കുന്നുവോ?

ഗതകാല ഫാസിസ്റ്റുകളുടെ
ഗതിയോർക്കുക ദുഷ്ടരെ
ദുരിതക്കണ്ണീരിൽ
ഒലിച്ചുപോയവരെത്ര
ജനരോഷാഗ്നിയിൽ
ചുട്ടുചാമ്പലായവരെത്ര!

ഞങ്ങളുടെ പൂർവ്വികർ
പൊരുതി നേടിയ
ജനാധിപത്യത്തെ
ജയിലിലടച്ചവരെല്ലോ
കാട്ടാളക്കൂട്ടങ്ങൾ
മതേതരത്വത്തെ
മായിച്ചു കളഞ്ഞില്ലേ
ഗാന്ധിയുടെ ഇന്ത്യയെവിടെ
രക്തസാക്ഷികളുടെ
സ്വപ്നങ്ങളെവിടെ
എന്റെ സഞ്ചാര പാതയും
പണിയായുധങ്ങളും
യജമാനവർഗ്ഗത്തിൻ
പാട്ടത്തിലായല്ലോ?

നീതിദേവതയുടെ
കണ്ണഴിച്ചുമാറ്റണം
സ്വതന്ത്ര്യസമരർക്കു
നിങ്ങളൊരുക്കിയ
ജയിലറയെവിടെ
കയ്യാമങ്ങളെവിടെ
വെടിയുണ്ടകളും
തൂക്കുമരങ്ങളുമെവിടെ?

ഭരണപുംഗവർ
തോക്കേന്തി
കാവൽനിൽക്കും
സാമ്രാജ്യത്വ
പത്തായപ്പുരകളെല്ലാം
അദ്ധ്വാനത്തിൻ
വിയർപ്പുഗന്ധം
നിറഞ്ഞുനിൽപ്പല്ലോ
കോട്ടക്കൊത്തളങ്ങളെ
ചവിട്ടിപ്പൊളിക്കാൻ
തൊഴിലാളിവർഗ്ഗം
കരുത്തുള്ളവരാവണേ.

മൂലധനശക്തികളുടെ
പ്രായോജകനാം
ഭരണപുംഗവന്റെ പട്ടുടൽ
കർഷക പാടങ്ങളിലെ
ചെളിയിലമർന്നില്ലേ
ബഹുജനസമക്ഷം
മാപ്പിരന്നുവല്ലോ
അടിയറവു പറയാത്ത
കർഷക മക്കളുടെ
അഭിമാനബോധമേ
പോരാട്ട പാതയിലെ
ജ്വലിക്കുന്ന മാതൃകയല്ലോ

നമുക്കെല്ലാവർക്കും
എല്ലാം നേടനായൊരു
കാലത്തിനായി
ചൂഷക ബൂർഷ്വാ ഭരണവർഗ്ഗത്തിനെതിരെ
പോരടിക്കുക സഹജരെ
(സഖാക്കളെ)

ചുട്ടുകൊല്ലാനെനി
മക്കളെ തരില്ല
അടിമകളാവാനിനി
ഞങ്ങൾക്കു മനസ്സില്ല
സഹോദരിമാരുടെ
മാനം കവരുന്ന
കാലത്തോടു
കലഹിക്കാൻ
തന്നെയാണിനിയുള്ള
തേരോട്ടം

അദ്ധ്വാനം
ഞങ്ങൾക്കെന്നും
അഭിമാനമല്ലേ
കനലുനിറഞ്ഞ
പോരാട്ടവഴികളെല്ലാം
അതിജീവനത്തിൽ
വഴിത്താരകളെല്ലോ....

(മാർച് 28, 29 ന് നടക്കുന്ന സംയുക്ത ട്രേഡ് യൂനിയൻ പണിമുടക്കിനെ പിന്തുണച്ച് കൊണ്ട് രചിച്ചത്)

Keywords: News, Kerala, Poem, Protest, Article, Workers, Ways of fire.
< !- START disable copy paste -->

Post a Comment