Follow KVARTHA on Google news Follow Us!
ad

നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ നിമിഷങ്ങള്‍ മാത്രം, തത്രപ്പാടോടെ കുതിച്ചുപാഞ്ഞ് കായികമന്ത്രി; വൈറലായി വീഡിയോ

Watch: UP Sports Minister, Running Late, Sprints To File Election Papers#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com 05.02.2022) നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ, പത്രിക സമര്‍പിക്കാന്‍ ഓടിയെത്തുന്ന കായികമന്ത്രി ഉപേന്ദ്ര തിവാരിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള സമയപരിധി അതിക്രമിച്ചപ്പോള്‍ കലക്ട്രേറ്റിലേക്ക് കുതിച്ചുപായുന്ന ഉപേന്ദ്ര തിവാരിയുടെയും സംഘത്തിന്റെയും വെപ്രാളങ്ങളാണ് വീഡിയോയില്‍ കാണുന്നത്. 

News, National, India, Uttar Pradesh, Lucknow, BJP, Politics, Assembly Election, Election, Watch: UP Sports Minister, Running Late, Sprints To File Election Papers


ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പിക്കാന്‍ കാവി തലപ്പാവും മാലയും ധരിച്ചാണ് തിവാരി എത്തിയത്. മന്ത്രിയുടെ പേഴ്‌സണല്‍, സെക്യൂരിറ്റി ജീവനക്കാരും മന്ത്രിക്കൊപ്പം ഓടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉത്തര്‍പ്രദേശിലെ ഫെഫ്ന നിയമസഭാ സീറ്റില്‍ ഭാരതീയ ജനതാ പാര്‍ടിയുടെ സ്ഥാനാര്‍ഥിയാണ് തിവാരി.

ഫെഫ്ന അസംബ്ലി മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആണെങ്കിലും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പത്രിക സമര്‍പിക്കാനാണ് തിവാരി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്. 

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോടെണ്ണല്‍ മാര്‍ച് 10 നാണ് തീരുമാനിച്ചിട്ടുള്ളത്.

Keywords: News, National, India, Uttar Pradesh, Lucknow, BJP, Politics, Assembly Election, Election, Watch: UP Sports Minister, Running Late, Sprints To File Election Papers

Post a Comment