Follow KVARTHA on Google news Follow Us!
ad

ഓട്ടത്തിനിടെ സൈകിള്‍ യാത്രക്കാര്‍ക്ക് നേരെ കാളയുടെ ചാട്ടം, ഒരാളെ വായുവില്‍ എറിഞ്ഞു; വീഡിയോ കാണാം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍, New York,News,Video,Social Media,Injured,World,
കാലിഫോര്‍ണിയ: (www.kvartha.com 21.02.2022) സെന്‍ട്രല്‍ കാലിഫോര്‍ണിയയിലുടനീളമുള്ള ഓഫ്-റോഡ് റേസില്‍ പങ്കെടുക്കുന്ന സൈക്ലിസ്റ്റുകള്‍ക്ക് നേരെ വിരണ്ടോടിയ കാള പാഞ്ഞുവന്നത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുന്നു. മൃഗങ്ങളോടുള്ള സൗമ്യമായ പെരുമാറ്റത്തെക്കുറിച്ച് ഓണ്‍ലൈനില്‍ ഗൗരവമായ ചര്‍ച്ചകളും നടന്നു.

Watch: Bull charges towards cyclists during race, tosses one in air, New York, News, Video, Social Media, Injured, World

80-മൈല്‍ ബിയാഞ്ചി റോക് കോബ്ലര്‍, അതിന്റെ വെബ്‌സൈറ്റില്‍ 'വിഡ്ഢിത്തം നിറഞ്ഞ ഹാര്‍ഡ് റൈഡ്' ആയി പ്രമോട് ചെയ്യപ്പെടുന്നു- എന്നെഴുതി. കാള വിരണ്ടോടി പാഞ്ഞടുത്തതോടെ മത്സരം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി. ശനിയാഴ്ച റേസിനിടെ കാള നാല് റൈഡര്‍മാരെ ഇടിച്ചുതെറിപ്പിച്ചതായി എ ബി സി 7 റിപോര്‍ട് ചെയ്തു, 'ആര്‍ക്കും കാര്യമായ പരിക്കില്ല' ബേകേഴ്‌സ് ഫീല്‍ഡിന് സമീപമുള്ള ഒരു സ്വകാര്യ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപത്തു കൂടെ റേസ് കടന്നുപോയപ്പോഴാണ് ഭയാനകമായ സംഭവം നടന്നത്.

വൈറലായ ഒരു വീഡിയോയില്‍, സൈകിള്‍ യാത്രികരിലൊരാള്‍ കാളയെ ചവിട്ടി ഓടിക്കാന്‍ ശ്രമിക്കുന്നത് കാണാം, എന്നാല്‍ അയാള്‍ക്ക് പിന്നാലെ വന്നയാള്‍ക്ക് ഭാഗ്യമുണ്ടായില്ല. അവനെ കാള സൈകിളില്‍ നിന്ന് തട്ടിത്തെറിപ്പിച്ചെന്ന് മാത്രമല്ല, തലകൊണ്ട് വായുവിലേക്ക് എറിയുകയും ചെയ്തു.

 

 Keywords: Watch: Bull charges towards cyclists during race, tosses one in air, New York, News, Video, Social Media, Injured, World.

Post a Comment