പെന്റഗണ്‍ സുരക്ഷാ മേഖലയ്ക്ക് സമീപം കറങ്ങി നടന്ന കോഴിയെ പിടികൂടി, 'ഹെന്നിപെന്നി' എന്ന പേരും നല്‍കി; ആരെങ്കിലും ചാരപ്രവൃത്തിക്ക് അയച്ചതാണോയെന്ന സംശയത്തില്‍ അധികൃതര്‍
Feb 4, 2022, 14:20 IST
വാഷിങ്ടന്‍: (www.kvartha.com 04.02.2022) യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാന മന്ദിരമായ പെന്റഗണ്‍ സുരക്ഷാ മേഖലയ്ക്ക് സമീപം കറങ്ങി നടന്ന കോഴിയെ പിടികൂടിയതായി ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍. യുഎസ് ഡിപാര്‍ട്‌മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞുതിരിയുന്ന നിലയിലാണ് കോഴിയെ കണ്ടെത്തിയതെന്ന് ഇവര്‍ അറിയിച്ചു.
ആനിമല്‍ വെല്‍ഫെയര്‍ ലീഗിലെ തൊഴിലാളികളിലൊരാളാണ് കോഴിയെ പിടികൂടിയത്. അതേസമയം, കോഴിയെ കണ്ടെത്തിയ സ്ഥലം വ്യക്തമാക്കാന്‍ കഴിയില്ലെന്ന് സംഘടന വക്താവ് ചെല്‍സി ജോണ്‍സ് പറഞ്ഞു. കോഴിയെ എവിടെനിന്നാണ് പിടികൂടിയതെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്നും അത് സുരക്ഷ ചെക്‌പോസ്റ്റില്‍ ആയിരുന്നുവെന്ന് മാത്രമേ പറയാനാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോഴി എവിടെനിന്നാണ് വന്നതെന്നോ എങ്ങനെയാണ് പെന്റഗണില്‍ എത്തിയതെന്നോയുള്ള കാര്യം വ്യക്തമല്ല. വഴിതെറ്റിയെത്തിയതാണോ അതോ ചാരപ്രവൃത്തിക്ക് മറ്റാരെങ്കിലും അയച്ചതാണോ എന്ന സംശയത്തിലാണ് അധികൃതര്‍. എങ്കിലും തവിട്ടുനിറത്തിലുള്ള കോഴിക്ക് അവര്‍ ഹെന്നിപെന്നി എന്ന പേരും നല്‍കി ജീവനക്കാരില്‍ ഒരാളുടെ വെസ്റ്റേണ്‍ വിര്‍ജീനിയയിലെ ചെറിയ ഫാമിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.