12-ാം നിലയിലെ ബാല്‍കണിയില്‍ തൂങ്ങി 56 കാരന്റെ വ്യായാമം; ഒന്നു കൈയിളകിയാല്‍ താഴെ; ഭയപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

 


ഫരീദാബാദ് : (www.kvartha.com 15.02.2022) പന്ത്രണ്ടാം നിലയിലെ ബാല്‍കണിയില്‍ തൂങ്ങി 56 കാരന്റെ വ്യായാമം. ഒന്നു കൈയിളകിയാല്‍ താഴെ, പൊടിപോലും കിട്ടില്ല. ഭയപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. അമര്‍ ഉജാല പറയുന്നതനുസരിച്ച്, ഗ്രേറ്റര്‍ ഫരീദാബാദിലെ സെക്ടര്‍-82, ഗ്രാന്‍ഡ്യൂറ സൊസൈറ്റിയുടെ ഇ-ബ്ലോകിലാണ് സംഭവം.

12-ാം നിലയിലെ ബാല്‍കണിയില്‍ തൂങ്ങി 56 കാരന്റെ വ്യായാമം; ഒന്നു കൈയിളകിയാല്‍ താഴെ; ഭയപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

സൊസൈറ്റിയുടെ 12-ാം നിലയിലെ ബാല്‍കണിയുടെ റെയിലിംഗില്‍ മുറുകെപ്പിടിച്ച് വ്യായാമം ചെയ്യുന്നതാണ് വീഡിയോ. എതിര്‍ കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളാണ് അപകടകരമായ വ്യായാമത്തിന്റെ വീഡിയോ പകര്‍ത്തിയതെന്ന് കരുതുന്നു.

56 കാരനായ ഇയാള്‍ മാനസികമായി അസ്വസ്ഥനാണെന്ന് സൊസൈറ്റി പ്രസിഡന്റ് ദീപക് മാലിക് പറഞ്ഞു. 28 വയസ്സുള്ള ഒരു മകനുമുണ്ട്. സംഭവത്തിന് ശേഷം, ആര്‍ ഡബ്ല്യൂ എ ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്തിടെ ഫരീദാബാദ് ഹൈറേസിലെ ഒമ്പതാം നിലയിലെ പൂട്ടിയ വീടിന്റെ ബാല്‍കണിയില്‍ വീണ സാരി എടുക്കാന്‍ ഒരു സ്ത്രീ മകനെ ബെഡ്ഷീറ്റ് ചുരുട്ടിയിട്ട് താഴെ ഇറക്കിയ സംഭവം വാര്‍ത്തയായിരുന്നു. കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടര്‍ 82ലെ സൊസൈറ്റിയിലാണ് ഈ സംഭവം നടന്നതെന്ന് റിപോര്‍ടുകള്‍ പറയുന്നു.

അമ്മയും മറ്റ് കുടുംബാംഗങ്ങളും കുട്ടിയെ ബെഡ്ഷീറ്റ് വഴി താഴെയിറക്കുന്നതാണ് വീഡിയോ. തന്റെ മകന്റെ ജീവന്‍ അപകടത്തിലാക്കിയതിന് യുവതിയെ വിമര്‍ശിച്ച വീഡിയോ ഏറെ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഭാഗ്യവശാല്‍ കുട്ടി അപകടമൊന്നും സംഭവിക്കാതെ തിരിച്ചെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ കുട്ടിയുടെ അമ്മ ചെയ്ത പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

Keywords: Viral Video: Faridabad Man Seen Exercising by Hanging From 12th Floor Balcony, Horrifies The Internet | Watch, Mumbai, News, Social Media, Video, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia