തിങ്കളാഴ്ച, ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പിഡുഗുരല്ല മണ്ഡലത്തിലെ പടിതിവാരിപ്പാലം എന്ന സ്ഥലത്തെ ഒരു ക്ഷേത്രത്തിലാണ് സംഭവം. കൂറ്റന്‍ കൊടിമരത്തിന്റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു.
രണ്ട് ക്രെയിനുകളുടെ സഹായത്തോടെ കൊടിമരം സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. രണ്ട് ക്രെയിനുകളും ഒരേസമയം കടത്തിവിട്ടതിനാല്‍ ഇടിയുടെ ആഘാതത്തില്‍ തൂണിന്റെ മുകള്‍ഭാഗം ഒടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
സംഭവ സമയത്ത് നൂറുകണക്കിന് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കൊന്നും ഇല്ലെന്ന് പിഡുഗുരല്ല പൊലീസ് ഉദ്യോഗസ്ഥന്‍ ടി എന്‍ എമിനോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് ഒരു ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ: ആന്ധ്രയിലെ രാമക്ഷേത്രത്തില്‍ കൊടിമരം സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം.
ആശങ്കാജനകമായ വീഡിയോയില്‍, രണ്ട് ക്രെയിനുകള്‍ കൊടിമരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കാണാം. ഈ കര്‍മത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരാള്‍ മൈകില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കാണാം. ആളുകളോട് മാറാന്‍ ആവശ്യപ്പെടുന്നു. ഇതിനിടെ കൊടിമരത്തിന്റെ അടിഭാഗം വശത്തേക്ക് ആടിയുലയുന്നത് കാണാം, ഇതോടെ കൊടിമരം യഥാര്‍ഥ സ്ഥലത്ത് സ്ഥാപിക്കാന്‍ ആളുകള്‍ സഹായത്തിനായി മുന്നോട്ട് നീങ്ങുന്നത് കാണാം.
മൈകിലൂടെ നിര്‍ദേശം നല്‍കുന്ന ആള്‍ 'ജയ് ശ്രീറാം' എന്നു വിളിക്കുന്നു. ഇതിനിടെ രണ്ട് ക്രെയിനുകളും ഒരേ സമയം അവയുടെ കൊളുത്തുകള്‍ വിട്ടയക്കുകയും കൊടിമരം ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതോടെ തൂണ്‍ ഒടിഞ്ഞ് വശത്തേക്ക് വീഴുന്നത് കാണാം. തൂണിനെ ചുറ്റിപ്പറ്റി നിന്നിരുന്ന പുരുഷന്മാര്‍ ഉടന്‍ തന്നെ ഓടിപ്പോയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Keywords: Video: Giant pole at Andhra temple breaks during installation as hundreds watch on, Hyderabad, News, Video, Temple, National, Religion.My heart skipped a few beats watching this video.
— Revathi (@revathitweets) February 21, 2022
While erecting a massive dwajasthambham at the Ramalayam today at Panditivaripalem village in Guntur district- the dwajasthambham came down crashing.
Luckily, everyone escaped unhurt! #Accident #AndhraPradesh pic.twitter.com/LRAgVcyNMj