'കഴിഞ്ഞ ദിവസത്തെ പുരോഗതിയില്ല'; മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് ഡോക്ടര്‍മാര്‍
Feb 2, 2022, 14:05 IST
കോട്ടയം: (www.kvartha.com 02.02.2022) മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് ഡോക്ടര്‍മാര്‍. ചൊവ്വാഴ്ച രാവിലെ വാവ സുരേഷിന് ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായ ശാരീരിക പുരോഗതി ഇപ്പോള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെന്റിലേറ്റര്‍ പിന്തുണയില്‍ തന്നെയാണ് തുടരുന്നത്.
കഴിഞ്ഞ ദിവസം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കൈകാലുകള്‍ അല്‍പം ഉയര്‍ത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല. അബോധാവസ്ഥയിലാണ് തുടരുന്നത്. ശരീരത്തിലെ പേശികള്‍ കൂടുതല്‍ തളര്‍ച്ചയിലാകുകയും ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.