Follow KVARTHA on Google news Follow Us!
ad

പാമ്പു പിടുത്തം മരണം വരെ നടത്തും; കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കി; എല്ലാവര്‍ക്കും നന്ദി; ഇവര്‍ തന്റെ കാണപ്പെട്ട ദൈവം; ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം വാവ സുരേഷ് ആശുപത്രി വിട്ടു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kottayam,News,Snake,hospital,Treatment,Minister,Doctor,Kerala,
ഗാന്ധിനഗര്‍: (www.kvartha.com 07.02.2022) പാമ്പു പിടുത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് ഗുരതരാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യനില പൂര്‍ണതൃപ്തികരമായതിനെ തുടര്‍ന്നാണ് വാവ സുരേഷിനെ ഡിസിചാര്‍ജ് ചെയ്തത്.

Vava Suresh discharged from hospital, says will continue snake-catching till death, Kottayam, News, Snake, Hospital, Treatment, Minister, Doctor, Kerala

കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും മന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ളവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇവര്‍ തന്റെ കാണപ്പെട്ട ദൈവമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവന്‍രക്ഷാ മരുന്നുകള്‍ എല്ലാം നിര്‍ത്തിയിരുന്നു. ചില ആന്റിബയോടിക്കുകള്‍ മാത്രമാണ് ഉള്ളത്. ഒരാഴ്ച മുമ്പാണ് പാമ്പുകടിച്ചതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

അതിനിടെ സുരക്ഷിതമല്ലാത്ത രീതിയിലാണ് തന്റെ പാമ്പുപിടുത്തമെന്ന് തന്നെ ഉപദേശിക്കുന്നവര്‍ മുമ്പും പലതരത്തില്‍ പ്രചാരണം നടത്തിയവരാണെന്നും വാവാ സുരേഷ് പ്രതികരിച്ചു. പാമ്പു പിടുത്തം മരണം വരെ നടത്തും. രീതിയില്‍ മാറ്റം വരുത്തണോ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Vava Suresh discharged from hospital, says will continue snake-catching till death, Kottayam, News, Snake, Hospital, Treatment, Minister, Doctor, Kerala.

Post a Comment