Follow KVARTHA on Google news Follow Us!
ad

ലോകായുക്തയെ നോക്കുകുത്തി ആക്കാനുള്ള ശ്രമം; സിപിഐ(എം) കേന്ദ്ര നേതൃത്വം മൗനം പാലിക്കുന്നത് വിരോധാഭാസമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Criticism,CPI(M),BJP,V.Muraleedaran,Minister,National,
ന്യൂഡെല്‍ഹി: (www.kvartha.com 07.02.2022) അഴിമതിക്കെതിരെ നിലകൊള്ളേണ്ട ലോകായുക്തയെ വെറും നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച പിണറായി സര്‍കാര്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നത് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.

V Muraleedharan against CPIM, New Delhi, News, Criticism, CPI(M), BJP, V.Muraleedaran, Minister, National

കേന്ദ്ര ഗവണ്‍മെന്റിന്റെ ഓര്‍ഡിനന്‍സുകളെ സ്ഥിരമായി എതിര്‍ക്കാറുള്ള സിപിഐ(എം) ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സിനെക്കുറിച്ച് മൗനം പാലിക്കുന്നത് വിരോധാഭാസമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സ്വന്തം മന്ത്രിസഭയിലെ സിപിഐയുടെ എതിര്‍പ്പിനെ അവഗണിച്ച് ഗവര്‍ണര്‍ക്കുമേല്‍ ലോകായുക്ത ഓര്‍ഡിനന്‍സ് അടിച്ചേല്‍പിക്കുകയാണ് ഉണ്ടായത് എന്നത് പകല്‍ പോലെ വ്യക്തമാണ്. ഒരു ഭരണഘടനാ പദവി വഹിക്കുന്ന ഏതൊരു ഗവര്‍ണറും സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമെന്നിരിക്കെ ഗവര്‍ണറുടെ ഓഫിസിനെ ഓര്‍ഡിനന്‍സ് ഒപ്പുവെച്ചു എന്നുള്ള പേരില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ സങ്കുചിത മനോഭാവം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: V Muraleedharan against CPIM, New Delhi, News, Criticism, CPI(M), BJP, V.Muraleedaran, Minister, National.

Post a Comment