Follow KVARTHA on Google news Follow Us!
ad

'പബ്‌ജി കളിക്കാൻ ജന്മദിനത്തിൽ പുതിയ മൊബൈല്‍ ഫോണ്‍ വേണമെന്ന് വിദ്യാര്‍ഥിനി; പരീക്ഷ കഴിഞ്ഞാകാമെന്ന് മാതാപിതാക്കൾ; കാത്തുനിൽക്കാതെ 18 കാരി ആത്മഹത്യ ചെയ്തു'

Upset over not getting a new phone on birthday, 18-year-old girl died, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജയ്പൂർ: (www.kvartha.com 19.02.2022) ജന്മദിനത്തിൽ പുതിയ ഫോൺ ലഭിക്കാത്തതിൽ മനംനൊന്ത് 18 കാരി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. രാജസ്താനിലെ ജയ്‌പൂരിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
                           
News, National, Rajasthan, Jaipur, Top-Headlines, Mobile Phone, Girl, Died, Birthday, Student, Upset over not getting a new phone on birthday, 18-year-old girl died.
               
ജയ്പൂർ പൊലീസ് സൂപ്രണ്ട് രാജ് കുമാർ ഗുപ്ത പറയുന്നതിങ്ങനെ: '12-ാം ക്ലാസുകാരിയായ വിദ്യാർഥിനി ഫെബ്രുവരി 13 ന് അവളുടെ ജന്മദിനം ആഘോഷിച്ചു. ഈ അവസരത്തിൽ, പബ്‌ജി കളിക്കുന്നതിനായി പുതിയ മൊബൈൽ ഫോൺ വേണമെന്ന് കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അവളുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ ഒരു പുതിയ ഫോൺ വാങ്ങിക്കാമെന്ന് അവളുടെ അച്ഛൻ ഉറപ്പ് നൽകി. ഇതിൽ കുട്ടിക്ക് അതൃപ്തിയുണ്ടായി, തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു'.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: News, National, Rajasthan, Jaipur, Top-Headlines, Mobile Phone, Girl, Died, Birthday, Student, Upset over not getting a new phone on birthday, 18-year-old girl died.
< !- START disable copy paste -->

Post a Comment