Follow KVARTHA on Google news Follow Us!
ad

ബന്ധുവുമായുള്ള വിവാഹം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയെന്ന് പൊലീസ്; 3 പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, News,Local News,Killed,Police,Arrested,National,
ലക്നൗ: (www.kvartha.com 13.02.2022) ബന്ധുവുമായുള്ള വിവാഹം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയെന്ന് പൊലീസ്. ശനിയാഴ്ച കുശിനഗറില്‍ വെച്ച് 55 കാരനായ കരാറുകാരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

യുവതിയുടെ ജ്യേഷ്ഠന്‍ സച്ചിദാനന്ദ് (40), അമ്മാവന്‍ റാം ആശിഷ് (55), സുഹൃത്ത് യോഗേന്ദ്ര റായ് (50) എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതായി പഥേര്‍വ പൊലീസ് സ്റ്റേഷനിലെ എസ് എച് ഒ അഖിലേഷ് സിംഗ് പറഞ്ഞു. മൂവരും കുറ്റം സമ്മതിച്ചെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അവകാശപ്പെട്ടു.

ദമ്പതികള്‍ ഒരേ ജാതിയില്‍ പെട്ടവരാണെങ്കിലും യുവതിയുടെ കുടുംബത്തിന് ഈ ബന്ധം അപമാനമായി തോന്നിയതായി പൊലീസ് പറഞ്ഞു. ഇതില്‍ അസ്വസ്ഥരായ കുടുംബം മകളുടെ ഭര്‍ത്താവ് മാര്‍ക്കണ്ഡേയ പ്രസാദിനെയും (23), ഭര്‍തൃപിതാവ് രാംപ്രവേശ് പാസ്വാനെയും ഇല്ലാതാക്കാന്‍ തീരുമാനിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇരുവരും ഗൊരഖ്പൂരില്‍ ലേബര്‍ കോണ്‍ട്രാക്ടര്‍മാരായി ജോലി ചെയ്തുവരികയായിരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ കുഷിനഗറിലാണ് താമസിക്കുന്നത്.

കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന യുവതിയുടെ പിതാവ് ശ്രീകാന്ത്, അനന്തരവന്‍ സുമിത് എന്നിവരെ കണ്ടെത്താന്‍ തങ്ങള്‍ അന്വേഷണം നടത്തിവരികയാണെന്നും കേസില്‍ ഇവരുടെ പങ്ക് തെളിഞ്ഞതായും പൊലീസ് വ്യക്തമാക്കി.

Upset over marriage with relative, woman's kin kill her father-in-law: Police, News, Local News, Killed, Police, Arrested, National

Keywords: Upset over marriage with relative, woman's kin kill her father-in-law: Police, News, Local News, Killed, Police, Arrested, National.

Post a Comment