വിവാഹ ദിവസം വരന്റെ തലയില്‍ വിഗ് ഇരിക്കുന്നത് കണ്ട് മണ്ഡപത്തില്‍ ബോധം കെട്ട് വീണ് വധു; എഴുന്നേറ്റപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപനം
Feb 25, 2022, 15:46 IST
ലക് നൗ: (www.kvartha.com 25.02.2022) വിവാഹ ദിവസം വരന്റെ തലയില്‍ വിഗ് ഇരിക്കുന്നത് കണ്ട് മണ്ഡപത്തില്‍ ബോധം കെട്ട് വീണ് വധു. ബോധം വീണപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപനം. വരന് തലയില്‍ മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ആകെ ദു:ഖിതയായി കാണപ്പെട്ടു.
ഇതിനിടയില്‍ വധുവിന്റെ കൂടെയുള്ളവരാണ് ആ രഹസ്യം കണ്ടെത്തിയത്. ഇതോടെ വധു വിവാഹവേദിയില്‍ ബോധം കെട്ടുവീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവില്‍ വിവാഹം മുടങ്ങിയ സങ്കടത്തില്‍ വരന് അജയ് കുമാര്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
Keywords: UP: Bride refuses to marry after finding groom wearing a wig, Humor, News, Local News, Marriage, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.