സംഘർഷത്തിന് അന്ത്യമാവുമോ? റഷ്യയുമായി സമാധാന ചര്‍ചകള്‍ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ്; എന്നാൽ ബെലാറസില്‍ വേണ്ടെന്നും സെലെന്‍സ്‌കി; പകരം ഈ രാജ്യങ്ങളിൽ മതി

 


കൈവ്: (www.kvartha.com 27.02.2022) റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സമാധാന ചര്‍ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ ബെലാറസില്‍ വേണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. തന്റെ വാദത്തെ ന്യായീകരിച്ച്, അയല്‍രാജ്യമായ ബെലാറസിനെ അധിനിവേശത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
                 
സംഘർഷത്തിന് അന്ത്യമാവുമോ? റഷ്യയുമായി സമാധാന ചര്‍ചകള്‍ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ്; എന്നാൽ ബെലാറസില്‍ വേണ്ടെന്നും സെലെന്‍സ്‌കി; പകരം ഈ രാജ്യങ്ങളിൽ മതി

വാര്‍സോ, ബ്രാറ്റിസ്ലാവ, ഇസ്താംബുള്‍, ബുഡാപെസ്റ്റ് അല്ലെങ്കില്‍ ബാകു എന്നീ രാജ്യങ്ങളാണ് ചര്‍ചയ്ക്കായി അദ്ദേഹം വീഡിയോ സന്ദേശത്തില്‍ മുന്നോട്ട് വെച്ചതെന്ന് അസോസിയേറ്റ് പ്രസ് റിപോര്‍ട് ചെയ്തു. മറ്റ് സ്ഥലങ്ങളും സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ ചര്‍ച ബെലാറസില്‍ വേണമെന്ന റഷ്യയുടെ നിലപാട് യുക്രൈൻ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യുക്രൈന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച നടത്താന്‍ റഷ്യന്‍ പ്രതിനിധി സംഘം ബെലാറസ് നഗരമായ ഹോമലില്‍ എത്തിയതായി ക്രെംലിന്‍ പറഞ്ഞിരുന്നു. സൈനിക ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും സംഘത്തിലുണ്ടെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസില്‍ നിന്ന് വടക്ക്, കിഴക്ക്, തെക്ക് മേഖലകളില്‍ നിന്ന് റഷ്യ വ്യാഴാഴ്ച സൈനിക ആക്രമണം ആരംഭിച്ചതോടെയാണ് സമാധാന ചര്‍ചയ്ക്കുള്ള നീക്കം ആരംഭിച്ചത്.

റഷ്യന്‍ സൈന്യം യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിലേക്ക് ഇരച്ചുകയറിയതോടെ ഞായറാഴ്ച പുലര്‍ചെ ഖാര്‍കിവില്‍ തെരുവില്‍ പോരാട്ടം പൊട്ടിപ്പുറപ്പെടെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപോര്‍ട് ചെയ്തു. ഖാര്‍കിവില്‍ പോരാട്ടം രൂക്ഷമാകുമ്പോള്‍, പടിഞ്ഞാറ് 400 കിലോമീറ്റര്‍ അകലെയുള്ള കൈവിലെ സിറ്റി അഡ്മിനിസ്‌ട്രേഷന്‍, 'സാബോടേജ് ഗ്രൂപുകളുമായുള്ള' ഏറ്റുമുട്ടലുകള്‍ക്കിടയിലും തലസ്ഥാനം പൂര്‍ണമായും യുക്രൈന്‍ സേനയുടെ നിയന്ത്രണത്തിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപോര്‍ട് ചെയ്തു.

യുകെ, യുഎസ്, കാനഡ, യൂറോപ്യന്‍ യൂനിയന്‍ ഉള്‍പെടെ നിരവധി രാജ്യങ്ങള്‍ യുക്രൈനിലെ സൈനിക നടപടികളെ അപലപിക്കുകയും റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പെടുത്തുകയും ചെയ്തു.

Keywords:  News, World, Top-Headlines, International, President, Ukraine, Russia, War, Attack, Meeting, Country, UK, USA, Canada, European Union, President Zelensky, Ukraine Ready For Peace Talks With Russia But Not In Belarus: President Zelensky.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia