Follow KVARTHA on Google news Follow Us!
ad

യുക്രൈന്‍ പ്രതിസന്ധി: 'പ്രശ്‌നത്തിന് വേണ്ടത് ചര്‍ച്ചകളിലൂടെയുളള നയതന്ത്ര പരിഹാരം'; ഐക്യരാഷ്ട്രസഭയില്‍ ഇന്‍ഡ്യ

Ukraine crisis: Quiet, constructive diplomacy need of the hour, says India at UNSC meeting#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂയോര്‍ക്: (www.kvartha.com 18.02.2022) യുക്രൈന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്‍ഡ്യ. പ്രശ്‌നത്തില്‍ വേണ്ടത് ചര്‍ച്ചകളിലൂടെയുളള നയതന്ത്ര പരിഹാരമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്‍ഡ്യ അറിയിച്ചു. രക്ഷാസമിതിയില്‍ ഇന്‍ഡ്യന്‍ അംബാസിഡര്‍ ടി എസ് തിരുമൂര്‍ത്തിയാണ് നിലപാട് വ്യക്തമാക്കിയത്.

സമാധാനം നിലനിര്‍ത്തുന്നതിനായി 2015ല്‍ ഉണ്ടാക്കിയ ഉടമ്പടി പാലിക്കണമെന്നും ഇന്‍ഡ്യ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെടുകയായിരുന്നു. യുക്രൈനിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള യു എന്‍ സുരക്ഷാ കൗണ്‍സിലിലെ നിര്‍ണായക യോഗത്തിലായിരുന്നു ഇന്‍ഡ്യ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി അമേരിക രംഗത്തെത്തി. യുക്രൈനിലെ ഷെല്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന സൂചനയാണ് അമേരികയും നാറ്റോയും ബ്രിടനും നല്‍കുന്നത്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ നീക്കുകയാണെന്ന റഷ്യന്‍ വാദത്തെ അമേരിക തള്ളി. 

യുക്രൈന്‍ അതിര്‍ത്തിയില്‍നിന്നും ക്രിമിയ പ്രവിശ്യയില്‍നിന്നും സൈനികരെ പിന്‍വലിച്ചുവെന്ന റഷ്യയുടെ വാദം നുണയാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നുവെന്ന് അമേരിക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 7000 ത്തോളം സൈനികരെ റഷ്യ അധികമായി വിന്യസിക്കുകയാണ് ചെയ്തതെന്നായിരുന്നു അമേരികയുടെ ആരോപണം. 

റഷ്യന്‍ സൈന്യം പിന്മാറിയെന്നതിന്റെ ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് നാറ്റോ ജനറല്‍ സെക്രടറി ജീന്‍സ് സ്റ്റോളാന്‍ബര്‍ഗ് പറഞ്ഞു. യഥാര്‍ഥ സൈനിക പിന്മാറ്റത്തിന് റഷ്യ തയ്യാറായാല്‍ അല്ലാതെ പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്ന് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജര്‍മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സിനെ അറിയിച്ചു. ഇരു പക്ഷത്തിനുമിടയില്‍ ദിവസങ്ങളായി സമാധാന ചര്‍ച്ചകള്‍ നടത്തുന്ന ഒലാഫ് ഷോള്‍സിന് ഇതുവരെ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 

News, World, International, New York, UN, India, Ukraine, America, Russia, Ukraine crisis: Quiet, constructive diplomacy need of the hour, says India at UNSC meeting


റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. പുടിനെ വിളിച്ചു സംസാരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള ഭീഷണി വളരെ അധികമാണ്. കാരണം റഷ്യ അവരുടെ സൈനികരെ നീക്കിയിട്ടില്ല. 'കൂടുതല്‍ സൈനികര്‍ വരുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള സൂചനകളെല്ലാം അവര്‍ യുക്രൈനെ ആക്രമിക്കാന്‍ തയാറായെന്നതിലേക്കാണ് എത്തുന്നത്. അടുത്ത ദിവസങ്ങളില്‍തന്നെ അതു സംഭവിക്കുമെന്നാണ് തോന്നുന്നത്'. ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പ്രകോപനം സൃഷ്ടിച്ചാല്‍ അല്ലാതെ യുക്രൈനെ ആക്രമിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു. യുക്രൈനില്‍ ഉള്ളവര്‍ അടക്കമുള്ള റഷ്യന്‍ അനുകൂലികള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും പുടിന്‍ പറഞ്ഞു. ഇതിന് പിന്നാലെ റഷ്യന്‍ പിന്തുണയുള്ള വിമതര്‍ക്ക് നേരെ യുക്രൈന്‍ സൈന്യം ഷെല്‍ ആക്രമണം നടത്തിയതായി റിപോര്‍ടുണ്ട്. യുക്രൈന്റെ ഉള്ളില്‍ തന്നെയുള്ള വിമതരുടെ താവളങ്ങളാണ് ആക്രമിച്ചത്. ഉപരോധത്തെ ഭയക്കുന്നില്ലെന്നും അമേരികന്‍ ഉപരോധത്തില്‍ ഉലയാത്തവിധം ശക്തമാണ് റഷ്യന്‍ സമ്പദ് വ്യവസ്ഥയെന്നും റഷ്യന്‍ ധനമന്ത്രി ആന്റണ്‍ സിലിനോവ് പറഞ്ഞു. 

Keywords: News, World, International, New York, UN, India, Ukraine, America, Russia, Ukraine crisis: Quiet, constructive diplomacy need of the hour, says India at UNSC meeting

Post a Comment