രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം: തലയോട്ടി തകര്‍ന്ന് സാരമായി പരിക്കേറ്റ 2 വയസുകാരി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍

 


തൃക്കാക്കര: (www.kvartha.com 21.02.2022) രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തില്‍ തലയോട്ടി തകര്‍ന്ന് സാരമായി പരിക്കേറ്റ രണ്ടു വയസുകാരി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍. കോലഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്.

  
രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം: തലയോട്ടി തകര്‍ന്ന് സാരമായി പരിക്കേറ്റ 2 വയസുകാരി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍



തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് രണ്ട് വയസ്സുകാരിയെ കോലഞ്ചേരി മെഡികല്‍ കോളജില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി കണ്ടെത്തി. 

പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ സംഭവത്തെ കുറിച്ച് ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. വളരെ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നല്‍കിയ മൊഴി, എന്നാല്‍ കുഞ്ഞിനെ മര്‍ദിച്ചതാണെന്ന് അമ്മൂമ്മ പറഞ്ഞു.

ഇതോടെ ആശുപത്രി അധികൃതര്‍ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് രണ്ടാനച്ഛനാണ് കുഞ്ഞിനെ മര്‍ദിച്ചത് എന്ന് വ്യക്തമായത്. തൃക്കാക്കരയ്ക്ക് അടുത്ത് തെങ്ങോലയിലെ കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയല്‍വാസികളുടെയും മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛനെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്.

കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നുമാണ് നിലഗുരുതരമായതിനെ തുടര്‍ന്ന് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്.

കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏല്‍പിച്ച പരിക്കാണ് എന്നാണ് അമ്മ നല്‍കുന്ന മൊഴി. കുന്തിരിക്കം കത്തിച്ചപ്പോള്‍ പൊള്ളിയതാണെന്നും ഇവര്‍ പറഞ്ഞു.

Keywords: Two-year-old put on ventilator support following alleged torture of stepfather, Kochi, News, Child, Hospital, Treatment, Doctor, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia