തെലങ്കാന: (www.kvartha.com 25.02.2022) തെലങ്കാനയില്‍ പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് അപകടം. മരിച്ചവരില്‍ ട്രെയിനിയും ഉണ്ട്. കൃഷ്ണ നദിയിലെ നാഗാര്‍ജുന്‍സാഗര്‍ അണക്കെട്ടിന് സമീപമുള്ള പെദ്ദാവൂര ബ്ലോകിലെ തുംഗതുര്‍ത്തി ഗ്രാമത്തില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെലികോപ്റ്ററില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസും മെഡികല്‍ സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.
പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ മരിച്ചു
#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,
Hyderabad,News,Helicopter Collision,Pilots,Dead,Natives,Accidental Death,National,