Follow KVARTHA on Google news Follow Us!
ad

വിദ്യാർഥിയായ സുമൻ ദേബ്‌നാഥ് സ്വന്തമായി ഒരു ഏകർ സ്ഥലം വാങ്ങി, അങ്ങ് ചന്ദ്രനിൽ; വിലയോ നിസാരം!

Tripura Boy Has an Address on the Moon; Says Moon Land Much Cheaper than Earthly Prices, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഗർതല: (www.kvartha.com 20.02.2022) ചന്ദ്രനിൽ സ്വന്തമായി സ്ഥലമുണ്ടെന്ന അവകാശവാദവുമായി ത്രിപുരയിൽ നിന്നൊരു യുവാവ്. സൗത് ത്രിപുര ജില്ലയിലെ സബ്റൂം സ്വദേശിയായ സുമൻ ദേബ്‌നാഥ് എന്നയാളാണ് ലൂണ സൊസൈറ്റി ഇന്റർനാഷനൽ മുഖേന വെറും 6000 രൂപയ്ക്ക് ഒരു ഏകർ വാങ്ങിയതെന്ന് അവകാശപ്പെടുന്നത്.
             
News, International, Tripura, National, Boy, Land, Top-Headlines, Price, Bollywood, Sharukh Khan, Fan, Moon, Address, Tripura Boy Has an Address on the Moon; Says Moon Land Much Cheaper than Earthly Prices.

'നിരവധി സെലിബ്രിറ്റികൾ ചന്ദ്രനിൽ നിലം വാങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞു. അത് മനസിലാക്കാൻ ആകാംക്ഷയോടെ വെബ് സൈറ്റുകളിൽ തിരഞ്ഞു. ബോളിവുഡ് താരങ്ങൾ ചന്ദ്രനിൽ വസ്തു വാങ്ങുന്നതിനെക്കുറിച്ച് ചില വാർത്തകൾ ഞാൻ വായിച്ചു. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ചന്ദ്രനിൽ വസ്തു വാങ്ങാനുള്ള ആധികാരിക വഴികൾ ഞാൻ അന്വേഷിക്കാൻ തുടങ്ങി.

കുറച്ചുകാലത്തിനുശേഷം, ചന്ദ്രനിലെ സ്ഥലത്തിന്റെ രെജിസ്‌ട്രേഷൻ ഏറ്റെടുക്കുന്ന ഏജൻസിയാണ് ഇന്റർനാഷനൽ ലൂനാർ സൊസൈറ്റിയെന്ന് മനസിലാക്കി. തുടക്കത്തിൽ, സ്ഥലത്തിനായി അവർ വലിയ തുക ഈടാക്കുമെന്ന് താൻ കരുതിയിരുന്നെങ്കിലും പിന്നീട് തന്റെ കയ്യിൽ ഒതുങ്ങുന്നതാണെന്ന് അറിഞ്ഞു. സ്ഥലത്തിന്റെ ഡോക്യുമെന്റുകൾ അയക്കാനുള്ള ചാർജ് അടക്കം എല്ലാ അനുബന്ധ ചെലവുകളും ഉൾപെടെ ഏകദേശം 6,000 രൂപ നൽകി.

രേഖകളുടെ സോഫ്റ്റ് കോപികൾ ഇമെയിൽ വഴി ഇതിനകം ലഭിച്ചിട്ടുണ്ട്. ഒറിജിനൽ കോപികൾ തപാൽ വഴി അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചന്ദ്രനിലെ നിലം പ്ലോടുകളായി തിരിച്ചിരിക്കുന്നു, ഞാൻ തിരഞ്ഞപ്പോൾ പരിമിതമായ പ്ലോടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട് പണിയാനും ചന്ദ്രനിൽ തങ്ങാനും പദ്ധതിയില്ല. എന്നിരുന്നാലും, ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, എന്റെ മാതാപിതാക്കൾക്കും സന്തോഷമുണ്ട്' - ' ദേബ്‌നാഥ് പറഞ്ഞു

ഗണിതത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് സുമൻ ദേബ്‌നാഥ്. നേരത്തെ 'സീ ഓഫ് മസ്‌കോവി' എന്ന ചന്ദ്രന്റെ വിദൂരഭാഗത്ത്, വിടവാങ്ങിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് സ്ഥലം വാങ്ങിയിരുന്നു. ഇന്റർനാഷനൽ ലൂനാർ ലാൻഡ്സ് രജിസ്ട്രിയിൽ നിന്നാണ് അദ്ദേഹവും വസ്തു വാങ്ങിയത്. നടൻ ശാരൂഖ് ഖാന് ഒരു ആരാധകൻ ചന്ദ്രനിൽ സ്ഥലം  സമ്മാനമായും നൽകിയിരുന്നു.

Keywords: News, International, Tripura, National, Boy, Land, Top-Headlines, Price, Bollywood, Sharukh Khan, Fan, Moon, Address, Tripura Boy Has an Address on the Moon; Says Moon Land Much Cheaper than Earthly Prices.
< !- START disable copy paste -->

Post a Comment