Follow KVARTHA on Google news Follow Us!
ad

'മോദി രാമന്‍, യോഗി ലക്ഷ്മണന്‍, അമിത് ഷാ ചാണക്യന്‍'; ബിജെപി നേതാക്കളെ പുകഴ്ത്തി ട്രാൻസ്‌ജെൻഡർ വിഭാഗം; തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഒപ്പമെന്ന് അംഗങ്ങൾ

Transgender community supports BJP in UP #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com 04.02.2022) യു പി നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനൊരുങ്ങുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ട്രാൻസ്‌ജെൻഡർ കമ്യൂനിറ്റിയിലെ അംഗങ്ങളുടെ പൂര്‍ണ പിന്തുണ. തെരഞ്ഞെടുപ്പില്‍ യോഗിയും ബിജെപിയും ജയിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

India, National, Lucknow, News, Top-Headlines, BJP, Uttar Pradesh, Prime Minister, Narendra Modi, Yogi Adityanath, Transgender community supports BJP in UP.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനെന്നും യോഗി ആദിത്യനാഥിനെ ലക്ഷ്മണനെന്നും ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ ഒരാള്‍ വിശേഷിപ്പിച്ചു. മറ്റൊരംഗം 'ചാണക്യ ഗുരു' എന്നാണ് കേന്ദ്രമന്ത്രി അമിത് ഷായെ പ്രശംസിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് ആയുരാരോഗ്യം നേരുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ അമിത് ഷായുടെ തീരുമാനങ്ങള്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ഉപജീവനമാര്‍ഗം ഉയര്‍ത്താന്‍ നടപടി സ്വീകരിച്ച യു പിയിലെ ഏക മുഖ്യമന്ത്രി യോഗിയാണെന്ന് സമുദായത്തിലെ മറ്റൊരു അംഗം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില ഗണ്യമായി മെച്ചപ്പെടുത്തിയ ഒരേയൊരു വ്യക്തിയാണ് യോഗിയെന്നും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അംഗങ്ങള്‍ പറഞ്ഞു. തങ്ങളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരേയൊരു പാര്‍ടി ബിജെപിയാണെന്ന് മറ്റൊരു അംഗം പറഞ്ഞു.

ഗോരഖ്പൂര്‍ അര്‍ബന്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ യോഗി ആദിത്യനാഥ് പോകുമ്പോള്‍ അമിത് ഷാ, യു പി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, നിഷാദ് പാര്‍ടി നേതാവ് സഞ്ജയ് നിഷാദ് എന്നിവര്‍ ഒപ്പമുണ്ടാകും. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക.

Keywords: India, National, Lucknow, News, Top-Headlines, BJP, Uttar Pradesh, Prime Minister, Narendra Modi, Yogi Adityanath, Transgender community supports BJP in UP.

< !- START disable copy paste -->

Post a Comment