എന്നാൽ കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന വ്യാപാര മേഖലയ്ക്ക്, ബാങ്ക് പലിശ ഇനത്തിൽ യാതൊരു ഇളവുകളും പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണ്. മഹാമാരി മൂലമുണ്ടായ വ്യാപാര നഷ്ടം നിമിത്തം രാജ്യത്താകെ രണ്ട് ലക്ഷത്തിലധികം പേർ വ്യാപാരം നിർത്തിപ്പോകുകയും ആയിരക്കണക്കിന് വ്യാപാരികൾ ആത്‌മഹത്യ ചെയ്യുകയുമുണ്ടായി. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികളുടെ കുടുംബത്തെ സഹായിക്കുന്ന തരത്തിലുള്ള യാതൊരു നിർദേശവും ബഡ് ജറ്റിൽ ഉൾപെടുത്തിയിട്ടില്ല.
തെറ്റായ റിടേൻ സമർപിച്ച ആദായ നികുതിദായകർക്ക്, റിടേൻ തിരുത്തി സമർപിക്കുവാൻ രണ്ട് വർഷത്തെ സാവകാശം ബഡ്ജറ്റിലൂടെ നൽകിയപ്പോൾ ജിഎസ്ടി നിയമത്തിലെ കർക്കശമായ വകുപ്പുകൾ, അജ്ഞത, ജിഎസ്ടി പോർടലിലെ തകരാറുകൾ എന്നിവ മൂലമുണ്ടായ തെറ്റുകൾ നിമിത്തം ലക്ഷക്കണക്കിന് വ്യാപാരികൾ പലിശയിനത്തിലും പിഴയിനത്തിലും കോടികൾ അടയ്ക്കേണ്ട സ്ഥിതിയാണ്. ഇത്തരത്തിലുള്ള റിടേനുകൾ തിരുത്തുന്നതിനുള്ള സാവകാശം നൽകാത്തത് നിരാശാജനകമായ നടപടിയാണ്.
2022 ജനുവരി മാസത്തെ ജിഎസ്ടി വരുമാനം 1,40,986 കോടിയായി വർധിച്ചത് രാജ്യത്തിൻ്റെ സമ്പദ്ഘടനയ്ക്ക് പ്രയോജനം ചെയ്യുമെങ്കിലും സാമാന്യ നീതിയ്ക്ക് നിരക്കാത്ത രീതിയിൽ, നികുതി അടച്ച് വാങ്ങിയ ചരക്കുകൾക്കും സേവനങ്ങൾക്കും വില്പന നടത്തിയ വ്യാപാരി ചെയ്ത തെറ്റുകൾക്ക്, വാങ്ങിയ വ്യാപാരിയെ ശിക്ഷിക്കുന്ന രീതിയിലുള്ള വകുപ്പ് ഉൾപെടുത്തിയതുമൂലം നിഷേധിക്കപ്പെട ഇൻപുട് ടാക്സ് ക്രെഡിറ്റിലൂടെ ഉണ്ടായ വരുമാനം എത്രയാണെന്ന് വെളുപ്പെടുത്തിയിടില്ല.
പാർലമെന്റിന്റെ ഇരു സഭകളിലും നടക്കുന്ന ബഡ്ജറ്റ് ചർചകളിൽ ഈ വിഷയങ്ങൾ പരിഗണിക്കണമെന്നും ഈ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് പരിഹാരമുണ്ടാക്കാൻ ശ്രമിക്കണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം ധനമന്തി നിർമല സീതാരാമന് നിവേദനം അയച്ചു.
Keywords: News, Kerala, Kochi, Budget, Business, Top-Headlines, COVID-19, Traders say the central budget is not conducive to the small business sector.
< !- START disable copy paste -->