Follow KVARTHA on Google news Follow Us!
ad

ടൊവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'നാരദന്‍' തിയേറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

Tovino Thomas movie 'Narada' to be released in theatres on March 3#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 04.02.2022) ടൊവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'നാരദന്‍' സിനിമ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച് മൂന്നിന് ലോക വ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനും നിര്‍മാതാവുമായ ആശിഖ് അബു അറിയിച്ചു.

News, Kerala, State, Kochi, Entertainment, Business, Finance, Tovino Thomas movie 'Narada' to be released in theatres on March 3


മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആശിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'നാരദന്‍'. ഡാര്‍ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ഗെറ്റപിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വ്യാപനവും മുന്‍നിര്‍ത്തി നേരത്തെ ചിത്രത്തിന്റെ ജനുവരി 27 ലെ റിലീസ് മാറ്റിവച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്.

Keywords: News, Kerala, State, Kochi, Entertainment, Business, Finance, Tovino Thomas movie 'Narada' to be released in theatres on March 3

Post a Comment