'മെഡികൽ അത്ഭുതം'; അപൂർവ മസ്തിഷ്ക ശസ്ത്രക്രിയയിലൂടെ കുട്ടി ജീവിതത്തിലേക്ക്
Feb 11, 2022, 22:12 IST
ലക്‌നൗ: (www.kvartha.com11.02.2022) സങ്കീർണമായ അപൂർവ മസ്തിഷ്ക ശസ്ത്രക്രിയയിലൂടെ ഒരു കുട്ടിയുടെ തലയോട്ടിയിലെ അസ്ഥികൾ ഡോക്ടർമാർ പുനഃസ്ഥാപിച്ചു. പോറസ് പോളിയെതിലീൻ (1985 മുതൽ മെഡികൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഉയർന്ന സാന്ദ്രതയുള്ള പോളിമർ) കൊണ്ട് നിർമിച്ച ബയോ മെറ്റീരിയൽ ഇംപ്ലാന്റ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
റായ്ബറേലിയിൽ നിന്നുള്ള കുട്ടി 2020 ജനുവരിയിൽ മേൽക്കൂരയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ അപ്പോളോമെഡിക്സ് സൂപർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 'വീഴ്ചയിൽ തലയോട്ടിയിലെ എല്ലിനും ഇടത് മസ്തിഷ്കത്തിന്റെ ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. എന്നാൽ ആ സമയത്ത് ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. കുട്ടി ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു. സങ്കീർണമായ ഒരു ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകാൻ കുട്ടി വളരെ ചെറുതായതിനാൽ കാത്തിരുന്നു' - ന്യൂറോ സർജൻ ഡോ. സുനിൽ കുമാർ സിംഗ് പറഞ്ഞു.
'ഇത് ഒരു ന്യൂറോ സർജികൽ പ്രക്രിയയാണ്, അതിൽ തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്യപ്പെടുന്നു, ഇത് ഞെരുക്കാതെ മുഴയുള്ള മസ്തിഷ്ക ഭാഗം വികസിപ്പിക്കാൻ അനുവദിക്കുന്നു. അതേ സമയം, ചിതറിക്കിടന്ന അസ്ഥി എടുത്തുമാറ്റി, കുട്ടി വളരുമ്പോൾ ശസ്ത്രക്രിയയെ അഭിമുഖീകരിക്കാൻ പാകത്തിൽ വയ്ക്കാനായി സൂക്ഷിച്ചു. അതേസമയം, കുട്ടിയുടെ തലയോട്ടി സീൽ ചെയ്തു' - ഡോ. സിംഗ് വ്യക്തമാക്കി.
2021 ജൂലൈയിൽ കുട്ടിയെ വീണ്ടും ആശുപത്രിയിൽ കൊണ്ടുവരികയും പ്രശ്നം പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. 2021 സെപ്റ്റംബറിൽ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച മാറ്റമുണ്ടായില്ല.
'അസ്ഥി നിരസിക്കപ്പെട്ടതായി കണ്ടെത്തി. ഇംപ്ലാന്റുകൾ സ്ഥാപിക്കുക മാത്രമായിരുന്നു ഒരു വഴി. രോഗി മുതിർന്നയാളാണെങ്കിൽ കാര്യങ്ങൾ ലളിതമാകുമായിരുന്നു. എന്നാൽ കുട്ടികളിൽ, തലയോട്ടിയും പ്രായത്തിനനുസരിച്ച് വളരുന്നു, അതേസമയം ഇംപ്ലാന്റുകൾ വളരുന്നില്ല. ഇതുകാരണം മറ്റ് സാധ്യതകൾ തിരയുകയും ഒടുവിൽ പോളിയെതിലീൻ ഉപയോഗിച്ച് നിർമിച്ച ബയോ മെറ്റീരിയൽ ഇംപ്ലാന്റിൽ എത്തുകയും ആയിരുന്നു' - അദ്ദേഹം അറിയിച്ചു. ബയോ ഇംപ്ലാന്റ് സ്ഥാപിച്ചതോടെ കുട്ടിയുടെ പ്രായത്തിനനുസരിച്ച് തലയുടെ വലിപ്പത്തിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ഇംപ്ലാന്റും അവനോടൊപ്പം വളരുമെന്നും വിദഗ്ധർ പറഞ്ഞു.
2021 നവംബറിൽ കുട്ടിക്ക് ശസ്ത്രക്രിയ നടത്തി. വ്യാഴാഴ്‌ച കുട്ടി ആരോഗ്യവാനായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഏതാനും മാസങ്ങൾ കൂടി നിരീക്ഷിക്കും. യുപിയിൽ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയാണിതെന്നും ഇത് ന്യൂഡെൽഹി, മുംബൈ തുടങ്ങിയ ഇടങ്ങളിൽ മാത്രമാണ് ലഭ്യമായിരുന്നതെന്നും സിഇഒയും മാനജിംഗ് ഡയറക്ടറുമായ ഡോ. മായങ്ക് സോമാനി പറഞ്ഞു:

Keywords: News, National, Uttar Pradesh, Top-Headlines, Doctor, Surgery, Hospital, Brain, Toddler’s skull bone, Toddler’s skull bone restored in complex brain surgery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.