ബെയ്ജിങ്: (www.kvartha.com 03.02.2022) പടക്കപ്പേടി മാറ്റാന്‍ നായയുടെ ചെവി പൊത്തിപ്പിടിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവരുന്നു. തെക്കുകിഴക്കന്‍ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ ഗാവോന്‍ നഗരത്തില്‍നിന്നുള്ള ചാന്ദ്ര പുതുവത്സരാഘോഷ വേളയില്‍ ഉള്ളതാണ് ഈ വീഡിയോ.
ആഘോഷത്തിനിടെ പടക്കത്തിന്റെ ശബ്ദത്തില്‍ പേടിച്ചരണ്ട നായ കാലുകള്‍ കൂട്ടിവെച്ച് കൂനിക്കൂടിയിരിക്കുന്നതായി വീഡിയോയില്‍ കാണാം. ഇതുകണ്ട അസ്വസ്ഥമായ തന്റെ നായയെ സംരക്ഷിക്കാന്‍ തൊട്ടടുത്തുണ്ടായിരുന്ന പിങ്ക് നിറത്തിലുള്ള ജാകറ്റ് ധരിച്ച കൊച്ചുപെണ്‍കുട്ടി തന്നെക്കൊണ്ട് പറ്റാവുന്ന പോലെ സഹായിക്കുന്നതാണ് ദൃശ്യങ്ങളില്‍.
ആദ്യം തലയില്‍ മൃദുവായി തലോടിക്കൊണ്ട് നായയെ ആശ്വസിപ്പിക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം. എന്നാല്‍ ഉച്ചത്തിലുള്ള പടക്കശബ്ദം കേള്‍ക്കുന്നത് നായയെ അസ്വസ്ഥമാക്കുന്നതായി തോന്നിയതോടെ തന്റെ കുഞ്ഞിക്കൈകള്‍ കൊണ്ട് നായയുടെ ഇരു ചെവികളും പൊത്തിപ്പിടിക്കുകയായിരുന്നു.
സമീപ പ്രദേശത്ത് പടക്കം പൊട്ടിക്കുമ്പോഴെല്ലാം മകളുടെ ചെവി പൊത്തിപ്പിടിച്ച് താന്‍ പേടിക്കാനൊന്നുമില്ലെന്ന് പറയാറുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മ മിസ് വാങ്ങിനെ ഉദ്ധരിച്ച് ന്യൂസ് ഫ്ലെയര്‍ റിപോര്‍ട് ചെയ്തു. ഇക്കാര്യം തന്റെ മകള്‍ നായയുടെ കാര്യത്തില്‍ ചെയ്യുകയായിരുന്നുവെന്നാണ് അവര്‍ കരുതുന്നത്.
Keywords: News, World, International, China, Beijing, Social Media, Video, Child, Dog, Toddler comforts dog by covering its ears during fireworks, Adorable viral video will soothe your soulHeartwarming moment during Chinese New Year celebration:
— Tong Bingxue 仝冰雪 (@tongbingxue) February 2, 2022
The little girl covers her pet's ears to avoid the scare of fireworks. pic.twitter.com/wYxO7YAO4C