ഒഴിവാക്കപ്പെട്ട അപേക്ഷകരിൽ വിദ്യാർഥികൾ (എഫ്, എം, അകാദമിക് ജെ വിസകൾ), തൊഴിലാളികൾ (എച്-1, എച്-2, എച്-3, വ്യക്തിഗത എൽ വിസകൾ), സാംസ്കാരികം, അസാധാരണ കഴിവുള്ള ആളുകൾ (ഒ, പി, ക്യു വിസ) എന്നിവ ഉൾപെടുന്നു. കൂടാതെ അപേക്ഷകർക്ക് മുമ്പ് ഏതെങ്കിലും തരത്തിലുള്ള യുഎസ് വിസ നൽകിയിരിക്കണം, ഒരിക്കലും യുഎസ് വിസ നിരസിച്ചിട്ടുണ്ടാവാൻ പാടില്ല തുടങ്ങിയ നിബന്ധനകളുമുണ്ട്.
'ഇത് വിസ അപേക്ഷകർക്ക് വളരെ ആവശ്യമായ പിന്തുണയാണ്. ഇത് ഞങ്ങളുടെ സുഹൃത്തുക്കൾക്കും അടുത്ത കുടുംബാംഗങ്ങൾക്കും വളരെ സഹായകരമാകുകയും അവരുടെ ആശങ്കകൾ അകറ്റുകയും അസൗകര്യങ്ങൾ നീക്കുകയും ചെയ്യും', യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഏഷ്യൻ അമേരികക്കാരുടെ ഉപദേശകനായ അജയ് ജെയിൻ ഭൂട്ടോറിയ പറഞ്ഞു.
ന്യൂഡൽഹിയിലെ യുഎസ് എംബസി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ എന്നിവയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് അനുസരിച്ച് യോഗ്യതയുള്ള അപേക്ഷകർക്ക് അഭിമുഖ ഇളവ് ലഭ്യമാകും.
Keywords: News, World, Washington, America, India, USA, Visa, Top-Headlines, Students, Workers, New Delhi, Mumbai, Embassy, Hyderabad, Kolkata, These US visa applicants in India are exempt from in-person interview.
< !- START disable copy paste -->