Follow KVARTHA on Google news Follow Us!
ad

വിവാഹേതര ബന്ധം പുലര്‍ത്തിയ പൊലീസുകാരെ പിരിച്ചുവിട്ടത് കോടതി റദ്ദാക്കി; സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇത്തരം ബന്ധങ്ങള്‍ അധാര്‍മിക പ്രവൃത്തി ആണെങ്കിലും അത് ദുര്‍നടപടി ആയി കണക്കാക്കാനാവില്ലെന്ന് കോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Ahmedabad,News,Police,Court,CCTV,Family,National,
അഹ് മദാബാദ്: (www.kvartha.com 16.02.2022) വിവാഹേതര ബന്ധത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അധാര്‍മിക പ്രവൃത്തി ആയി കാണാമെങ്കിലും, അതൊരു ദുര്‍നടപടി ആയി കണക്കാക്കാനാവില്ലെന്ന് ഗുജറാത് ഹൈകോടതി. പൊലീസ് സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം വിവാഹേതര ബന്ധം പുലര്‍ത്തിയ പൊലീസുകാരനെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

Terming Affair As Misconduct 'Far-Fetched': Court Cancels Cop's Sacking, Ahmedabad, News, Police, Court, CCTV, Family, National

ഒരു മാസത്തിനുള്ളില്‍ കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ തിരിച്ചെടുക്കാനും അഹ് മദാബാദ് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. 2013 നവംബര്‍ മുതലുള്ള ശമ്പളത്തിന്റെ 25 ശതമാനം തിരികെ നല്‍കാനും ജസ്റ്റിസ് സംഗീതാ വിശന്‍ ഉത്തരവിട്ടു.

പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന വിധവയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതിനെ തുടര്‍ന്ന് തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് കോണ്‍സ്റ്റബിള്‍ ഹര്‍ജി നല്‍കിയിരുന്നു.

'ഹര്‍ജിക്കാരന്‍ ഒരു അച്ചടക്കമുള്ള സേനയുടെ ഭാഗമാണെന്നത് ശരിയാണ്, എന്നിരുന്നാലും, സമൂഹത്തിന്റെ കണ്ണില്‍ പൊതുവെ അധാര്‍മികമായ അവന്റെ പ്രവൃത്തി, വസ്തുതകള്‍ കണക്കിലെടുത്ത് ദുരാചാരത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഈ കോടതിക്ക് ബുദ്ധിമുട്ടാണ്. ഈ പ്രവൃത്തി സ്വകാര്യമാണെന്നും നിര്‍ബന്ധിച്ചോ, സമ്മര്‍ദം ചെലുത്തിയോ, ചൂഷണം ചെയ്തോ ചെയ്തതല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

ഈ ബന്ധം ഉഭയ സമ്മതത്തോടെയാണെന്നും താനും സ്ത്രീയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നും എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തതെന്നും കോണ്‍സ്റ്റബിള്‍ തന്റെ അപേക്ഷയില്‍ വാദിച്ചിരുന്നു.
താന്‍ സ്ത്രീയെ ചൂഷണം ചെയ്യില്ലെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. തന്നെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കാനും പൊലീസ് വകുപ്പ് ശരിയായ അന്വേഷണ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

സി സി ടി വി കാമറ ദൃശ്യങ്ങളുടെ രൂപത്തില്‍ തെളിവുകള്‍ ഹാജരാക്കിയ ശേഷം വിധവയുടെ കുടുംബം 2012 ല്‍ സിറ്റി പൊലീസിലെ ഉന്നതര്‍ക്ക് കോണ്‍സ്റ്റബിളിനെതിരെ പരാതി നല്‍കിയിരുന്നു. ഇരുവരും തങ്ങളുടെ ബന്ധം ശരിയാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് കോണ്‍സ്റ്റബിളിന് കാരണം കാണിക്കല്‍ നോടിസ് അയക്കുകയും പൊലീസിലുള്ള പൊതുജനവിശ്വാസം തകര്‍ക്കുന്ന 'ധാര്‍മിക തകര്‍ച്ച' എന്ന കാരണം ചൂണ്ടിക്കാട്ടി 2013-ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

കോണ്‍സ്റ്റബിളിന്റെ കടമ സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് സുരക്ഷ ഒരുക്കുക എന്നതാണ്, എന്നാല്‍ പകരം 'ഒരു വിധവയെ ചൂഷണം ചെയ്യുന്ന പ്രവൃത്തിയില്‍ ഏര്‍പെടുകയും സദാചാര ലംഘനം നടത്തുകയും ചെയ്തു എന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ ജോയിന്റ് പൊലീസ് കമിഷണര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഡിപാര്‍ട്‌മെന്റില്‍ കോണ്‍സ്റ്റബിള്‍ തുടരുന്നത് പൊതുജനങ്ങളുടെയും പൊലീസ് വകുപ്പിന്റെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. കക്ഷികള്‍ക്ക് നാണക്കേടുണ്ടാക്കുമെന്നതിനാല്‍, അന്വേഷണം നടത്തുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

അദ്ദേഹത്തെ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് അന്വേഷണം നടത്താതിരിക്കുന്നതിന് ഇത് കാരണമാകില്ലെന്നും അതോറിറ്റിയുടെ അത്തരം നിരീക്ഷണം ശൂന്യമായ ഔപചാരികതയല്ലാതെ മറ്റൊന്നുമല്ലെന്നും കോടതി നിരീക്ഷിച്ചു. പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കാനും തിരിച്ചെടുക്കാനും ഇതും കാരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Keywords: Terming Affair As Misconduct 'Far-Fetched': Court Cancels Cop's Sacking, Ahmedabad, News, Police, Court, CCTV, Family, National.

Post a Comment