ചെന്നൈ: (www.kvartha.com 23.02.2022) തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വാട്ടം. ജനവിധി തേടിയ ബി ജെ പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് സ്വന്തം വോട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്ന് ജനവിധി തേടിയ ബി ജെ പി സ്ഥാനാര്‍ഥി നരേന്ദ്രനാണ് ഒരു വോട് മാത്രം ലഭിച്ചത്.
ആരും തനിക്ക് വോട് ചെയ്തില്ലെന്നും എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും ഫലം പുറത്തുവന്ന ശേഷം നരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞാന്‍ ചെയ്ത ഒരുവോട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാര്‍ടി പ്രവര്‍ത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങള്‍ പോലും എനിക്ക് വോട് ചെയ്തില്ല. എല്ലാവരും എന്നെ വാഗ്ദാനം നല്‍കി പറ്റിക്കുകയായിരുന്നു- ഫലപ്രഖ്യാപനത്തിന് ശേഷം നരേന്ദ്രന്‍ പറഞ്ഞു.