കാബുള്‍: (www.kvartha.com 25.02.2022) റഷ്യ- യുക്രൈന്‍ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളേയും ഉപദേശിച്ച് താലിബാന്‍. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അക്രമത്തിന്റെ വ്യാപ്തി കൂട്ടുന്ന നടപടിയില്‍ നിന്ന് റഷ്യയും യുക്രൈനും പിന്‍വാങ്ങണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു.
താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖി ടിറ്റെറിലാണ് ഇക്കാര്യം പങ്കുവച്ചത്. യുക്രൈന് എതിരായ സൈനിക നടപടിക്കെതിരെ ലോക രാജ്യങ്ങളൊക്കെ രംഗത്ത് വന്നതിന് പിന്നാലെയാണ് താലിബാനും പ്രസ്താവനയായി മുന്നോട്ട് വന്നത്.
എന്നാല്‍ താലിബാന്റെ പ്രസ്താവനയക്ക് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ പരിഹാസമാണ് ലഭിക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ എന്നാണ് ചിലര്‍ കുറിച്ചത്.
ഇതേ രീതിയില്‍ തന്നെയായിരുന്നു താലിബാന്‍ 2021 ഓഗസ്റ്റില്‍ അഫ്ഗാന്‍ സര്‍കാറിനെ അക്രമത്തിലൂടെ താഴെയിറക്കി അധികാരം പിടിച്ചെടുത്തത്. അമേരികന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു പിന്നാലെ താലിബാന്‍ ആരംഭിച്ച അക്രമാസക്തമായ രീതികള്‍ ലോകം കണ്ടതാണ്. അഭയാര്‍ഥികളായി പലായനം ചെയ്ത അഫ്ഗാന്‍ ജനത ലോകത്തെ ഞെട്ടിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഓരോ സ്ഥലങ്ങളും പിടിച്ചടക്കികൊണ്ട് തലസ്ഥാനമായ കാബൂളിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു താലിബാന്‍. സര്‍കാറിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയും സൈനികരെയും കൊന്നൊടുക്കി അഫ്ഗാന്‍ ജയിലുകളില്‍ ഉണ്ടായിരുന്ന ഭീകരവാദികളെ മുഴുവന്‍ താലിബാന്‍ മോചിപ്പിച്ചിരുന്നു.
അധികാരം പിടിച്ചെടുത്തിട്ടും താലിബാന്‍ സമാധാനപരമായ പ്രതിഷേധം നടത്തിയവരെ കൊന്നൊടുക്കി. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളെ ബാധിക്കുന്ന നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകള്‍ അടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടക്കുകയും ചെയ്തിരുന്നു.
Keywords: Taliban urge Russia, Ukraine to show 'restraint', resolve crisis through peaceful dialogue, Kabul, News, Ukraine, Twitter, Gun Battle, World.Statement concerning crisis in #Ukraine pic.twitter.com/Ck17sMrAWy
— Abdul Qahar Balkhi (@QaharBalkhi) February 25, 2022