Follow KVARTHA on Google news Follow Us!
ad

താനും ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് ഇരയായെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍; തിരിച്ചടവ് മുടങ്ങിയത് സിബില്‍ സ്‌കോറിനെ ബാധിച്ചെന്ന് തുറന്നുപറച്ചില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Cinema,Actress,Bollywood,Cheating,Twitter,National,
ന്യൂഡെല്‍ഹി: (www.kvartha.com 18.02.2022) താനും ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് ഇരയായെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ട്വിറ്റെറിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡില്‍ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് താരത്തിന്റെ പരാതി. 2000 രൂപയാണ് മോഷ്ടാവ് വായ്പയെടുത്തത്. താരത്തിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബില്‍ സ്‌കോറിനെ ബാധിച്ചതായി താരം ട്വീറ്റ് ചെയ്തു.

Sunny Leone Alleges Loan Scam, Tweets About Her PAN Card Being Used For Fraud, New Delhi, News, Cinema, Actress, Bollywood, Cheating, Twitter, National

ധനി സ്റ്റോക്‌സ് ലിമിറ്റഡ് നേരത്തെ ഇന്‍ഡ്യാ ബുള്‍സ് സെക്യുരിറ്റിസ് ലിമിറ്റഡായിരുന്നു. ഈ കമ്പനിയെയും ഇന്‍ഡ്യാബുള്‍സ് ഹോം ലോണിനെയും ടാഗ് ചെയ്തുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ധനി സ്റ്റോക്‌സിന്റെ ഉടമസ്ഥരാണ് ഇന്‍ഡ്യാ ബുള്‍സ് ഗ്രൂപ്. അഞ്ച് ലക്ഷം വരെയുള്ള വിവിധ വായ്പകളാണ് ധനി സ്റ്റോക്‌സ് വഴി ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

താരത്തിന്റെ ട്വീറ്റ് വളരെപ്പെട്ടെന്ന് ആളുകള്‍ ഏറ്റെടുത്തതോടെ കമ്പനിയും സിബില്‍ അതോറിറ്റിയും പരിഹാരവുമായി രംഗത്തെത്തി. താരത്തിന്റെ രേഖകളില്‍ നിന്ന് ഈ വ്യാജ ഇടപാടിന്റെ എന്‍ട്രികള്‍ തിരുത്തുകയും സണ്ണി ലിയോണിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. തന്നെ പോലെ തന്നെ ഈ പ്രശ്‌നം നേരിടുന്ന മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ സഹായമെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ട്വീറ്റില്‍ പറഞ്ഞു.

Keywords: Sunny Leone Alleges Loan Scam, Tweets About Her PAN Card Being Used For Fraud, New Delhi, News, Cinema, Actress, Bollywood, Cheating, Twitter, National.

Post a Comment