Follow KVARTHA on Google news Follow Us!
ad

കോവിഡ് അടച്ചിടൽ മൂലം ജീവിതം ദുരിതങ്ങളുടെ പെരുമഴക്കാലം; തൊഴിൽ നഷ്ടപ്പെട്ടവർക്ക് അഭയം ആത്മഹത്യ; കേന്ദ്ര സർകാരിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

Suicides due to Unemployment More Than Doubled between 2012 And 2020: Govt Data
ന്യൂഡെൽഹി:  (www.kvartha.com 11.02.2022) തൊഴിലില്ലായ്മയോ കടബാധ്യതയോ മൂലം രാജ്യത്ത് 2020ൽ കുറഞ്ഞത് 8,761 മരണങ്ങൾ റിപോർട്  ചെയ്തിട്ടുണ്ടെന്ന് രാജ്യസഭയിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു. 2012 നും 2020 നും ഇടയിൽ തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യകൾ ഇരട്ടിയിലധികമായി വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ ക്രൈം റെകോർഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകൾ ഉദ്ധരിച്ച് 2020ൽ തൊഴിലില്ലായ്മ മൂലം 3,548 പേർ ആത്മഹത്യ ചെയ്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചു. എൻസിആർബിയുടെ കണക്കനുസരിച്ച് 2012 ൽ ഇത് 1,731 ആയിരുന്നു. 3000 ൽ അധികം കേസുകൾ റിപോർട് ചെയ്യുന്ന ആദ്യ വർഷം കൂടിയാണ് 2020.

Suicides due to Unemployment More Than Doubled between 2012 And 2020: Govt Data, National, Newdelhi, News, Top-Headlines, COVID19, Unemployment, Government, Job.

ബുധനാഴ്ച രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ, 2018-ൽ പാപ്പരത്തമോ കടബാധ്യതയോ മൂലമുള്ള ആത്മഹത്യകൾ 4,970 ആയിരുന്നെന്നും 2020-ൽ 5,213 ആയി ഉയർന്നതായും പറയുന്നു. 2016-ൽ തൊഴിലില്ലായ്മ മൂലം 2,298 ആത്മഹത്യകൾ രേഖപ്പെടുത്തി, അത് അടുത്ത വർഷം 2,404 ആയും 2018-ൽ 2,741 ആയും 2019-ൽ 2,851 ആയും വർധിച്ചു. 

കോവിഡാന്തരം രാജ്യത്ത് സാമ്പത്തിക സ്ഥിതിയിലുണ്ടായ മാറ്റവും ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അനവധി പേർക്ക് തൊഴിൽ നഷ്ടമാവുകയും നിരവധി കുടുംബങ്ങൾ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. അതേസമയം ആത്മനിർഭർ ഭാരത് റോജ്ഗർ യോജന (എബിആർവൈ) ഉൾപെടെ പൗരന്മാർക്ക് തൊഴിലിനും വരുമാനത്തിനും വേണ്ടി സർകാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. 

Keywords: Suicides due to Unemployment More Than Doubled between 2012 And 2020: Govt Data, National, Newdelhi, News, Top-Headlines, COVID19, Unemployment, Government, Job.

Post a Comment