മണിപ്പൂരിലെ പരമ്പരാഗത നൃത്ത കലാകാരന്മാര്‍ക്കൊപ്പം ചുവടുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ കാണാം

 


ഇംഫാല്‍: (www.kvartha.com 18.02.2022) മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റിലെ വാങ്ഖേയില്‍ നടന്ന ഒരു പരിപാടിയില്‍ പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്കൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ചുവടുവച്ചു. അഭിനേത്രിയായ മന്ത്രിക്ക് നൃത്തം പെട്ടെന്ന് വഴങ്ങുകയും ചെയ്തു.

ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഫെബ്രുവരി 28 നും മാര്‍ച്ച് അഞ്ചിനും വോടെടുപ്പ്, മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കും.

നേരത്തെ, ഫെബ്രുവരി 27, മാര്‍ച്ച് എന്നിങ്ങനെയായിരുന്നു വോടെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചിരുന്നത്. ഗോത്രങ്ങള്‍, രാഷ്ട്രീയ പാര്‍ടികള്‍, മറ്റ് പ്രാതിനിധ്യങ്ങള്‍, മുന്‍കാല പരിഗണനകള്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ അഭ്യര്‍ഥനകള്‍ കണക്കിലെടുത്ത് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തെരഞ്ഞെടുപ്പ് കമിഷന്‍ പരിഷ്‌കരിക്കുകയായിരുന്നു.

മണിപ്പൂരിലെ പരമ്പരാഗത നൃത്ത കലാകാരന്മാര്‍ക്കൊപ്പം ചുവടുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ കാണാം

Keywords:  Smriti Irani joins traditional dance artists at Manipur, Manipur, News, Dance, Minister, Video, Assembly Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia