Follow KVARTHA on Google news Follow Us!
ad

മമത ബാനര്‍ജി ഇടപെട്ടു; ആലിയ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി അനീസ് ഖാന്റെ മരണം എസ്‌ഐടി അന്വേഷിക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Kolkata,News,Politics,Dead,Probe,Police,Mamata Banerjee,Chief Minister,National,
കൊല്‍കത/ഹൗറ: (www.kvartha.com 22.02.2022) ബന്‍ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇടപെടലിനെ തുടര്‍ന്ന് ആലിയ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി അനീസ് ഖാന്റെ മരണം ഇനി എസ്‌ഐടി അന്വേഷിക്കും. തിങ്കളാഴ്ചയാണ് മമത ബാനര്‍ജി അനീസ് ഖാന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അനിസ് ഖാന്റെ കുടുംബത്തിന് 'നീതി' ഉറപ്പാക്കുമെന്ന് മമത വാക്കുനല്‍കുകയും പിതാവിനെ നബന്നയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

SIT takes over Anis Khan probe after Bengal CM Mamata Banerjee ‘justice’ promise, Kolkata, News, Politics, Dead, Probe, Police, Mamata Banerjee, Chief Minister, National

'മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന്' കുടുംബം ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും 'പൊലീസില്‍ വിശ്വാസമില്ലാത്തതിനാല്‍' സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. 'ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്, പക്ഷേ പൊലീസില്‍ വിശ്വാസമില്ല. 'അന്വേഷണം നടത്തുമ്പോള്‍' അവര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചേക്കാം,' അനീസിന്റെ പിതാവ് സലാം ഖാന്‍ പറഞ്ഞു. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നബന്നയിലേക്ക് പോകാനുള്ള ശക്തി തനിക്കില്ലെന്നും സലാം പറഞ്ഞു. പകരം, ഞങ്ങളുടെ വീട്ടില്‍ വന്ന് ഞങ്ങളുടെ അവസ്ഥ കാണണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. എന്റെ മകനെ നഷ്ടപ്പെട്ടതിന് ശേഷം എവിടേയും പോകാന്‍ എനിക്ക് ശക്തിയില്ല, സലാം പറഞ്ഞു. അനീസ് ഖാന്റെ സഹോദരന്‍ സബിര്‍ തന്റെ പിതാവിനെ ആശ്വസിപ്പിച്ചു: 'ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്, പക്ഷേ പൊലീസുകാരില്‍ വിശ്വാസമില്ലെന്ന്'സബിറും പറഞ്ഞു.

അനീസ് ഖാന്റെ മരണം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച എസ്‌ഐടിക്ക് രണ്ടാഴ്ചയ്ക്കകം ഇടക്കാല റിപോര്‍ട് സമര്‍പിക്കണമെന്ന നിര്‍ദേശമാണ് നല്‍കിരിക്കുന്നത്. 'വിശ്വാസം നിലനിര്‍ത്താന്‍ ഞാന്‍ കുടുംബത്തോട് അഭ്യര്‍ഥിക്കുന്നു. അനീസ് ഖാന്റെ മരണം വളരെ ദൗര്‍ഭാഗ്യകരമാണ്. മരണത്തെ അപലപിക്കുന്നു.

ഒരു മരണവും അഭികാമ്യമല്ല, മരിച്ചയാളുടെ ജീവിതം തിരികെ കൊണ്ടുവരാന്‍ എനിക്ക് കഴിയില്ല, പക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്നത് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. നിയമപ്രകാരം നടപടിയുണ്ടാകും. കുറ്റവാളികളെ വെറുതെവിടില്ല, അവര്‍ പിടിക്കപ്പെടും എന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഞങ്ങള്‍ക്ക് അവനുമായി (അനീസ്) വളരെ നല്ല ബന്ധമുണ്ടായിരുന്നു. ടെലിവിഷനില്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന അവസരത്തില്‍ അദ്ദേഹം ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താറുണ്ടെന്നും പാര്‍ടിയെ സഹായിക്കാറുണ്ടെന്നും പറഞ്ഞ മമത അദ്ദേഹം ഞങ്ങളുടെ പ്രിയപ്പെട്ടവനായിരുന്നു' എന്നും പറഞ്ഞു.

'നിഷ്പക്ഷമായ അന്വേഷണത്തിന് ഞാന്‍ ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞാന്‍ പൊലീസ് ഡയറക്ടര്‍ ജനറലുമായി സംസാരിക്കുകയും ഫോറന്‍സിക് പരിശോധന നടത്തിയതായി അദ്ദേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ചീഫ് സെക്രടറിയും ഡിജിപിയും ചേര്‍ന്ന് എസ്‌ഐടി രൂപീകരിക്കും. സിഐഡി വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍ദേശം ലഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ സര്‍കാര്‍ മൂന്നംഗ എസ്‌ഐടി രൂപീകരിച്ചു. സിഐഡി അഡീഷനല്‍ ഡയറക്ടര്‍ ജെനറല്‍ ഗ്യാന്‍വന്ത് സിംഗ് ആണ് അന്വേഷണ തലവന്‍. സിഐഡി ഡെപ്യൂടി ഇന്‍സ്‌പെക്ടര്‍ ജെനറല്‍ (ഓപറേഷന്‍സ്) മീരജ് ഖാലിദ്, ബരാക്പൂര്‍ ജോയിന്റ് കമിഷണര്‍ ധ്രുബോജ്യോതി ഡെ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

'കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഞങ്ങള്‍ നൂറുശതമാനം ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു,' കുടുംബത്തിന്റെ ആരോപണങ്ങളോട് നേരിട്ട് പ്രതികരിക്കാന്‍ വിസമ്മതിച്ച് സംസ്ഥാന ഡിജിപി മനോജ് മാളവ്യ പറഞ്ഞു. 'എഫ്ഐആര്‍ വായിച്ചു. ഇപ്പോള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞ് അന്വേഷണത്തിന് മുന്‍കൈ എടുക്കുന്നത് ശരിയല്ല. സത്യം പുറത്തുകൊണ്ടുവരാന്‍ അന്വേഷണത്തോട് സഹായിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നാട്ടുകാരോടും അഭ്യര്‍ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വതന്ത്രമായിരിക്കും എന്നു മാത്രമല്ല നിഷ്പക്ഷമായ അന്വേഷണമായിരിക്കുമെന്നും' അദ്ദേഹം പറഞ്ഞു.

ആലിയ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ 28 കാരനായ അനീസ് ഖാന്‍ കല്യാണി സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദവും നേടിയിരുന്നു. അബാസ് സിദ്ദിഖിയുടെ ഇന്‍ഡ്യന്‍ സെകുലര്‍ ഫ്രണ്ടില്‍ ചേരുന്നതിന് മുമ്പ് സിപിഎമിന്റെ വിദ്യാര്‍ഥി വിഭാഗമായ എസ്എഫ്ഐയില്‍ അംഗമായിരുന്നു.

സലാം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്, ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് നാല് പേര്‍ വീട്ടിലെത്തി. അവരില്‍ ഒരാള്‍ പൊലീസ് യൂനിഫോമിലും, മറ്റ് മൂന്ന് പേര്‍ സിവില്‍ പൊലീസുകാരെന്നും സംശയിക്കുന്നു. അവരില്‍ മൂന്ന് പേര്‍ അനീസ് ഖാനെ മേല്‍ക്കൂരയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഒരാള്‍ അവനെ തോക്കിന്‍ മുനയില്‍ പിടിച്ചു. അല്‍പം കഴിഞ്ഞ് വലിയ ശബ്ദമുണ്ടായി, അക്രമികള്‍ പോയതിന് ശേഷം നിലത്ത് കിടക്കുന്ന അനീസ് ഖാന്റെ മൃതദേഹമാണ് കാണുന്നത്.

സംഭവം നടന്നയുടനെ വിവരം പൊലീസിനെ അറിയിച്ചെങ്കിലും അവര്‍ രാവിലെ ഒമ്പതുമണിയോടെയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് തന്നെ അറിയിക്കാതെയാണ് പോസ്റ്റ്മോര്‍ടെം അന്വേഷണം നടത്തിയതെന്നും സലാം പറഞ്ഞു.

അനീസ് ഖാന്റെ അംതയിലെ വീട്ടിലെത്തി കുടുംബത്തെ കാണാന്‍ സംസ്ഥാന പഞ്ചായത്ത് മന്ത്രി പുലക് റേയെ തിങ്കളാഴ്ച തൃണമൂല്‍ നിയോഗിച്ചു. റേ പോയി, പക്ഷേ കുടുംബത്തോട് സംസാരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് പ്രതിഷേധങ്ങള്‍ നേരിട്ടു. 'അവര്‍ (കുടുംബം) മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു, എന്നാല്‍ അദ്ദേഹം (സലാം) താന്‍ സംസാരിക്കാനുള്ള അവസ്ഥയിലല്ലെന്ന് പറഞ്ഞു,' എന്ന് റേ പറഞ്ഞു.

ഹൗറ അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് (റൂറല്‍) ഇന്ദ്രജിത്തും സര്‍കാരും ഒന്നല്ല രണ്ട് തവണ അനീസ് ഖാന്റെ വീട്ടില്‍ പോയെങ്കിലും വീട്ടുകാര്‍ അവരോട് സംസാരിക്കാന്‍ തയാറായില്ല. കോടതി ഉത്തരവ് ഉണ്ടായാല്‍ മാത്രമേ അനീസ് ഖാന്റെ മൊബൈല്‍ ഫോണ്‍ കൈമാറൂ എന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച പൊലീസ് അനീസ് ഖാന്റെ വീടിന് സമീപം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും പൊലീസ് പികറ്റ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ അനീസ് ഖാന്റെ കുടുംബം പൊലീസ് സംരക്ഷണം നിഷേധിച്ചു. അന്വേഷണം എസ്ഐടി ഏറ്റെടുക്കുമെന്ന് ഹൗറ (റൂറല്‍) പൊലീസ് സൂപ്രണ്ട് സൗമ്യ റേ പറഞ്ഞു.

'ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന കേസില്‍ അനീസ് ഖാനെതിരെ കോടതി വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. അന്ന് രാത്രി അവന്റെ വീട്ടില്‍ പോയത് ആരാണെന്ന് ഞങ്ങള്‍ ഇപ്പോഴും അന്വേഷിക്കുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: SIT takes over Anis Khan probe after Bengal CM Mamata Banerjee ‘justice’ promise, Kolkata, News, Politics, Dead, Probe, Police, Mamata Banerjee, Chief Minister, National.

Post a Comment