എന്നാൽ കോളജ് ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും എല്ലായ്‌പ്പോഴും വളരെ പരിഗണനയും മര്യാദയും ഉള്ളവരാണെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു. അതേസമയം കർണാടക സർകാരും ഹൈകോടതിയും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും നിർദേശങ്ങൾ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബെംഗ്ളുറു മൗണ്ട് കാർമൽ പിയു കോളജിലെ വിദ്യാർഥിനിയോട് ഫെബ്രുവരി 16 ന് ആദ്യമായി തലപ്പാവ് അഴിച്ചുമാറ്റാൻ അധികൃതർ സമാധാനപരമായി ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വിസമ്മതിച്ചെന്നാണ് വിവരം. ഒരു സിഖുകാരന്റെ തലപ്പാവിന്റെ പ്രാധാന്യം തങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും എന്നാൽ ഹൈകോടതി ഉത്തരവിന് അവർ ബാധ്യസ്ഥരാണെന്നും കോളജ് പിന്നീട് പെൺകുട്ടിയുടെ പിതാവിനോട് പറഞ്ഞു.
'പെൺകുട്ടി തലപ്പാവ് ധരിച്ചതിൽ ഞങ്ങൾക്ക് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 16 ന് കോളജ് തുറന്നപ്പോൾ, ഹൈകോടതി ഉത്തരവിനെക്കുറിച്ച് ഞങ്ങൾ എല്ലാ വിദ്യാർഥികളെയും അറിയിക്കുകയും ഞങ്ങൾ ഞങ്ങളുടെ സാധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു. ചൊവ്വാഴ്ച, പ്രീ-യൂനിവേഴ്സിറ്റി എഡ്യുകേഷൻ (നോർത്) ഡെപ്യൂടി ഡയറക്ടർ കോളജ് സന്ദർശിച്ചപ്പോൾ, ഹിജാബ് ധരിച്ച ഒരു കൂട്ടം പെൺകുട്ടികളെ കണ്ടെത്തി, ഓഫീസിൽ വരാൻ പറഞ്ഞു, ഹൈകോടതി ഉത്തരവിനെക്കുറിച്ച് അവരോട് പറഞ്ഞു.
ഒരു പെൺകുട്ടിയും തങ്ങളുടെ മതചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കരുതെന്നും അതിനാൽ സിഖ് പെൺകുട്ടിയെയും തലപ്പാവ് ധരിക്കാൻ അനുവദിക്കരുതെന്നുമാണ് ഈ പെൺകുട്ടികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഞങ്ങൾ പെൺകുട്ടിയുടെ പിതാവിനോട് സംസാരിക്കുകയും പിന്നീട് അദ്ദേഹത്തിന് മെയിൽ ചെയ്യുകയും ചെയ്തു. ഉത്തരവിനെ കുറിച്ച് അവരെ അറിയിക്കുകയും അത് പാലിക്കാൻ അവരോട് പറയുകയും ചെയ്തു. അത് (തലപ്പാവ്) തങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പിതാവ് പ്രതികരിച്ചു. ഞങ്ങൾക്ക് ഇടപെടാൻ താൽപര്യമില്ല, എന്നാൽ മറ്റ് പെൺകുട്ടികൾ ഏകീകൃതത വേണമെന്ന് നിർബന്ധിക്കുന്നു, അതിനാൽ ഞങ്ങൾ മെയിൽ അയച്ചു.
ഞങ്ങൾ അവരെ ഒരിക്കലും പുറത്താക്കുകയോ ആരെയും നിർബന്ധിക്കുകയോ ചെയ്തിട്ടില്ല, ഹൈകോടതി ഉത്തരവനുസരിച്ച് ക്ലാസ് മുറികളുടെ നാല് ചുവരുകളിൽ ഏകീകരണം വേണമെന്ന് അവരോട് പറയുകയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുവെന്നും എല്ലാ മതപരമായ ആചാരങ്ങളെയും ബഹുമാനിക്കുന്നുവെന്നും പിതാവിന് അയച്ച കത്തിൽ ഞങ്ങൾ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കോളേജിന്റെ കാഴ്ചപ്പാടും ദൗത്യവും അനുസരിച്ച്, ഞങ്ങൾ സർവമത സൗഹാർദം പിന്തുടരുന്നു' - - മൗണ്ട് കാർമൽ പിയു കോളജ് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു.
എന്നാൽ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രീ-യൂനിവേഴ്സിറ്റി എഡ്യൂകേഷൻ (നോർത്) ഡെപ്യൂടി ഡയറക്ടർ ജി ശ്രീറാമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഹൈകോടതി ഉത്തരവിൽ തലപ്പാവിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ കൂടുതൽ വിഷയങ്ങൾ വലിച്ചിഴക്കേണ്ടതില്ല. ഹൈകോടതി വിധി മാത്രം പാലിച്ചാൽ മതി. ഞാൻ പ്രിൻസിപലിനോട് ചോദിച്ചപ്പോൾ, പെൺകുട്ടികൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോളജിൽ ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞു'.
ഒരു പ്രമുഖ ഐടി കംപനിയിൽ സീനിയർ തലത്തിൽ ജോലി ചെയ്യുന്ന, കഴിഞ്ഞ 17 വർഷമായി കർണാടകയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പിതാവ് ഗുർചരൺ സിംഗ്, മകളുടെ തലപ്പാവ് അഴിക്കില്ലെന്ന് കോളജ് അധികൃതരോട് വ്യക്തമാക്കിയതായി പറഞ്ഞു. ഹൈകോടതി ഉത്തരവിൽ ‘സിഖ് തലപ്പാവ്’ സംബന്ധിച്ച് ഒന്നും പരാമർശിച്ചിട്ടില്ലെന്നും അത് തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം കോളേജിന് എഴുതി.
'ഒരു സിഖുകാരനോട് അവന്റെ/അവളുടെ തലപ്പാവ് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് മുഴുവൻ സിഖ് സമൂഹത്തിനും വലിയ അപമാനമാണ്. വിശ്വാസത്തിന്റെ ഭാഗമായി സ്കാർഫ്/ദുപ്പട്ട കൊണ്ട് തല മറയ്ക്കാൻ ആഗ്രഹിക്കുന്ന മുസ്ലീം പെൺകുട്ടികൾ/സ്ത്രീകൾക്കൊപ്പം ഞങ്ങളും നിലകൊള്ളുന്നു, ഇത് നമ്മുടെ രാജ്യത്ത് നേരത്തെ തന്നെ ശീലമാക്കിയിട്ടുള്ളതിനാൽ അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്തതിനാൽ അവരെ അനുവദിക്കണമെന്ന് അധികാരികളോട് അഭ്യർഥിക്കുന്നു. സ്കാർഫിന്റെയും ദസ്താറിന്റെയും (തലപ്പാവ്) നിറത്തിന് സ്ഥാപനത്തിന്റെ യൂനിഫോമിനോട് യോജിക്കാൻ കഴിയും' - അദ്ദേഹം കോളജിന് എഴുതി.
Keywords: News, Karnataka, Top-Headlines, Hijab, Controversy, Bangalore, College, Girl, Sikh, Report, Students, High Court, Country, Religion, Sikh girl told to remove turban by Bengaluru college.
< !- START disable copy paste -->