Follow KVARTHA on Google news Follow Us!
ad

പപ്പ ജയിക്കാതെ വിവാഹം കഴിക്കില്ലെന്ന് സിദ്ധുവിന്റെ മകള്‍ റാബിയ; മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചന്നിക്കെതിരെ ഗുരുതര ആരോപണം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Panjab,News,Congress,Assembly Election,Allegation,National,Politics,
അമൃത്സര്‍: (www.kvartha.com 11.02.2022) പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ മകള്‍ റാബിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചന്നിക്കെതിരെ ആരോപണവുമായി രംഗത്ത്. 'ചന്നി ശരിക്കും പാവമാണോ? അദ്ദേഹത്തിന്റെ ബാങ്ക് അകൗണ്ടുകള്‍ പരിശോധിച്ചാല്‍ 133 കോടിയിലധികം രൂപ കണ്ടെത്താനാകുമെന്ന് റാബിയ അവകാശപ്പെട്ടു.

Sidhu's daughter slams Channi, says 'check his accounts, you will find Rs 133 cr', Panjab, News, Congress, Assembly Election, Allegation, National, Politics

അമൃത്സര്‍ (ഈസ്റ്റ്) മണ്ഡലത്തില്‍ വ്യാഴാഴ്ച അച്ഛനുവേണ്ടി പ്രചാരണം നടത്തിയ റാബിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പാര്‍ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും നിലവിലെ മുഖ്യമന്ത്രിയുമായ ചന്നി ചരണ്‍ജിത്ത് സിങ്ങിനെതിരെ ആഞ്ഞടിച്ചത്.

അവകാശപ്പെട്ടതുപോലെ ചന്നി ദരിദ്രനാണോ എന്ന് റാബിയ സംശയിക്കുകയും അദ്ദേഹത്തിന്റെ അകൗണ്ടുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചന്നിയെ പ്രഖ്യാപിച്ചതും പിതാവിനെ അവഗണിച്ചതും റാബിയയെ അസ്വസ്ഥയാക്കിയിരുന്നു.

'ഒരുപക്ഷേ ഹൈ കമാന്‍ഡിന് എന്തെങ്കിലും നിര്‍ബന്ധം ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് സത്യസന്ധനായ ഒരു മനുഷ്യനെ ദീര്‍ഘനേരം മാറ്റിനിര്‍ത്താന്‍ കഴിയില്ല. സത്യസന്ധതയില്ലാത്ത മനുഷ്യനെ ഒടുവില്‍ മാറ്റിനിര്‍ത്തും,'റാബിയ പറഞ്ഞു.

സിദ്ധു കഴിഞ്ഞ 14 വര്‍ഷമായി പഞ്ചാബിനായി പ്രവര്‍ത്തിക്കുന്നു, അദ്ദേഹം സംസ്ഥാനത്തിന് ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്. അദ്ദേഹത്തെ ബഹുമാനിക്കണം- റാബിയ പറഞ്ഞു. തന്റെ പിതാവും മറ്റ് സംസ്ഥാന പാര്‍ടി നേതാക്കളും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും റാബിയ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് മോശം അവസ്ഥയിലാണെന്നും തന്റെ പിതാവിന് മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാന്‍ കഴിയൂ എന്നും റാബിയ പറഞ്ഞു. പിതാവിന്റെ രാഷ്ട്രീയ എതിരാളികളും മറ്റുള്ളവരും അദ്ദേഹം പാര്‍ടിയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

മയക്കുമരുന്ന് മാഫിയയും മണല്‍ മാഫിയയും ഉള്‍പെടെ എല്ലാവരും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. സത്യസന്ധനായ ഒരാളെ ചുമതല ഏറ്റെടുക്കാന്‍ അവര്‍ ഒരിക്കലും അനുവദിക്കില്ല- റാബിയ ആരോപിച്ചു.

പഞ്ചാബിലെ ഇന്നത്തെ അവസ്ഥയില്‍ സിദ്ധുവിന് വേദനയുണ്ടെന്ന് റാബിയ പറഞ്ഞു. പപ്പ ജയിക്കുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് താന്‍ പറഞ്ഞതായി റാബിയ ആവര്‍ത്തിച്ചു.

അമൃത്സറില്‍ (കിഴക്ക്) നവജ്യോത് സിംഗ് സിദ്ധുവിനെതിരെ മത്സരിക്കുന്ന എസ് എ ഡി നേതാവ് ബിക്രം സിംഗ് മജിതിയക്കെതിരെയും റാബിയ ആഞ്ഞടിച്ചു. 'ആളുകള്‍ പണത്തിന് വേണ്ടി വോട് വില്‍ക്കില്ല, അവര്‍ സത്യത്തിന് വേണ്ടി വോട് ചെയ്യും,' റാബിയ പറഞ്ഞു.

Keywords: Sidhu's daughter slams Channi, says 'check his accounts, you will find Rs 133 cr', Panjab, News, Congress, Assembly Election, Allegation, National, Politics.

Post a Comment