ഡെല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസിനെ മെഗാ താരലേലത്തിനു മുമ്പ് ഡെല്‍ഹി റിലീസ് ചെയ്യുകയായിരുന്നു. 2020 സീസനില്‍ ശ്രേയസിന്റെ നേതൃത്വത്തിലാണ് ഡെല്‍ഹി ഫൈനല്‍ കളിച്ചത്. എന്നാല്‍ തൊട്ടടുത്ത സീസന്‍ പരിക്ക് കാരണം ശ്രേയസിന് നഷ്ടമായി. ആ സീസനില്‍ ഋഷഭ് പന്തായിരുന്നു ടീമിനെ നയിച്ചത്.
ക്യാപ്റ്റന്‍ വേഷം നിറവേറ്റാന്‍ താന്‍ കാത്തിരിക്കുകയാണെന്നാണ് വാര്‍ത്തയോടുള്ള ശ്രേയസ് അയ്യരുടെ പ്രതികരണം.
'കെകെആര്‍ പോലൊരു അഭിമാനകരമായ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഐപിഎല്‍ ഒരു ടൂര്‍ണമെന്റ് എന്ന നിലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള മികച്ച കളിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നു, വളരെ കഴിവുള്ള വ്യക്തികളുടെ ഈ മഹത്തായ ടീമിനെ നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അയ്യര്‍ പറഞ്ഞു. .
'ഈ ടീമിനെ നയിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് കെ കെ ആറിന്റെ ഉടമകള്‍ക്കും മാനേജ്മെന്റിനും സ്‌പോര്‍ട് സ്റ്റാഫിനും നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ടീമിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശരിയായ സിനര്‍ജികള്‍ ഞങ്ങള്‍ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'എന്നും അയ്യര്‍ പറഞ്ഞു.
അതേസമയം അയ്യര്‍ ടീമിലിടം നേടിയതില്‍ സന്തോഷമുണ്ടെന്ന് ഹെഡ് കോച് ബ്രണ്ടന്‍ മകലം പറഞ്ഞു.
'ഇന്‍ഡ്യയുടെ ശോഭനമായ ഭാവി കളിക്കാരില്‍ ഒരാളായ ശ്രേയസ് അയ്യര്‍ കെ കെ ആറില്‍ ക്യാപ്റ്റനായി ചുമതലയേറ്റതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്.
'ഞാന്‍ ശ്രേയസിന്റെ കളിയും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി കഴിവുകളും ദൂരെ നിന്ന് ആസ്വദിച്ചു, കെ കെ ആറില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന വിജയവും ശൈലിയും മുന്നോട്ട് കൊണ്ടുപോകാന്‍ അവനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' എന്നും മകലം കൂട്ടിച്ചേര്‍ത്തു.
Keywords: Shreyas Iyer appointed as Kolkata Knight Riders’ new captain, Kolkata Knight Riders, IPL, Sports, Cricket, National, News.