ന്യൂഡെല്‍ഹി: (www.kvartha.com 23.02.2022) ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തത്സമയ ടെലിവിഷന്‍ സംവാദത്തിന് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. റഷ്യന്‍ സന്ദര്‍ശനത്തിന് മുമ്പ് റഷ്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്സ് റിപോര്‍ട് ചെയ്തു.
'നരേന്ദ്ര മോദിയുമായി ടിവിയില്‍ സംവാദം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് റഷ്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. അഭിപ്രായവ്യത്യാസങ്ങള്‍ സംവാദത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അത് ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിലെ ബില്യണിലധികം ആളുകള്‍ക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ഖാന്റെ ക്ഷണത്തോട് ഇന്‍ഡ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാലിപ്പോള്‍ ഇമ്രാന്‍ ഖാന്റെ ഈ ആവശ്യത്തോട് ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇന്‍ഡ്യയിലെ ടെലിവിഷന്‍ ചാനലുകളെ ട്രോളിക്കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. റേറ്റിങ് വര്‍ധിപ്പിക്കാനായി ഇവിടത്തെ ചാനല്‍ അവതാരകര്‍ മൂന്നാം ലോക യുദ്ധത്തിനും തുടക്കമിടുമെന്നാണ് ശശി തരൂര്‍ ചര്‍ച്ചകളെ ട്രോളുന്നത്.
'പ്രിയ ഇമ്രാന്‍ ഖാന്‍, 'യുദ്ധത്തേക്കാള്‍ നല്ലത് സമഭാഷണം തന്നെയാണ്. എന്നാല്‍ ഇന്‍ഡ്യന്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ല. അത് കൂടുതല്‍ വഷളാക്കുകയേയുള്ളൂ!. നമ്മുടെ ചില അവതാരകര്‍ മൂന്നാം ലോക മഹായുദ്ധം ജ്വലിപ്പിക്കുന്നതില്‍ സന്തോഷിക്കും, അത് അവരുടെ ടി ആര്‍ പി വര്‍ധിപ്പിക്കുകയാണെങ്കില്‍'.- അദ്ദേഹം ട്വീറ്റ് ചെയ്തു.
Keywords: News, National, India, New Delhi, Shashi Taroor, Twitter, Social Media, Pakistan, Narendra Modi, Imran Khan, Shashi Tharoor Remark On Imran Khan's 'TV Debate Challenge' To PM ModiDear @ImranKhanPTI, agree that "jaw-jaw is better than war-war", but no issues are ever resolved in Indian television debates, only exacerbated! https://t.co/G8hlQ5hGjR And some of our anchors would be happy to ignite tWorld War III if it would increase their TRPs....
— Shashi Tharoor (@ShashiTharoor) February 22, 2022