വതികാന്‍: (www.kvartha.com 26.02.2022) യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ ട്വിറ്ററിലൂടെ സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ. 'എല്ലാ യുദ്ധങ്ങളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെയും പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍'.- ഫ്രാന്‍സിസ് മാര്‍പാപ രേഖപ്പെടുത്തി.
ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ഥിക്കാം, യുക്രൈന്‍ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്റെ ചിത്രത്തിലാണ് യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപയും രംഗത്തെത്തിയത്.
അതിനിടെ, മാര്‍പാപ വതികാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ച് റഷ്യന്‍ അംബാസിഡറുമായി 30 മിനുട്ടോളം സംസാരിച്ചു. റഷ്യയുടെ യുക്രൈന്‍ അധിവേശം സംബന്ധിച്ച ആശങ്ക പങ്കുവച്ചതായാണ് റിപോര്‍ട്.
റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തില്‍ മദ്ധ്യസ്ഥം വഹിക്കാം എന്ന് മാര്‍പാപ അറിയിച്ചുവെന്ന തരത്തിലുള്ള റിപോര്‍ടുകള്‍ വതികാന്‍ തള്ളികളഞ്ഞു.
Keywords: News, World, International, War, Vatican, Russia, Ukraine, Trending, Social Media, 'Shameful Capitulation': Pope Francis Slams Russian Invasion Of Ukraine#PrayTogether #Ukraine pic.twitter.com/WUyGuMLYzG
— Pope Francis (@Pontifex) February 25, 2022